തൃശൂര്‍ നഗരം ഇനി പ്രഭാപൂരിതം

post

41 ലക്ഷം രൂപയുടെ ഹൈമാസ്റ്റ് ലൈറ്റുകള്‍

തൃശൂര്‍ : നഗരത്തിലെ പ്രധാനപ്പെട്ട ജംഗ്ഷനുകളിലും ഹൈമാസ്റ്റില്ലാത്ത തൃശൂര്‍ നിയോജക മണ്ഡലത്തിലെ പ്രധാന സ്ഥലങ്ങളിലും കൃഷിവകുപ്പുമന്ത്രി വി.എസ്. സുനില്‍ കുമാറിന്റെ ആസ്തിവികസന ഫണ്ടില്‍ നിന്നും 41 ലക്ഷം രൂപ ചെലവഴിച്ച് ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു. നഗരത്തിലെ 9 ഇടങ്ങളാണ് ഇനി മുതല്‍ ഹൈമാസ്റ്റ് ലൈറ്റിനാല്‍ പ്രഭാപൂരിതമാവുക. മുന്‍സിപ്പല്‍ ഓഫീസിന് മുന്‍വശം, വെളിയന്നൂര്‍ ജംഗ്ഷന്‍, കൊക്കാലെ ജംഗ്ഷന്‍, നടുവിലാല്‍, ബിനി ടൂറിസ്റ്റ് ഹോമിന് സമീപം, പാറമേക്കാവ് അമ്പലത്തിന് മുന്‍വശം, ജില്ലാ ഹോസ്പിറ്റലിന് സമീപം, ചേറൂര്‍ പോലീസ് അക്കാദമിക്ക് സമീപം, നടത്തറ എന്നിവിടങ്ങളിലാണ് ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മേയര്‍ അജിത ജയരാജന്‍ ലൈറ്റിന്റെ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീബ ബാബു, ഡി.പി.സി. മെമ്പര്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തി, മുന്‍ മേയര്‍ അജിത വിജയന്‍, കൗണ്‍സിലര്‍മാരായ അനൂപ് ഡേവിസ് കാട, പി. കൃഷ്ണന്‍കുട്ടി മാസ്റ്റര്‍, കെ. മഹേഷ് എന്നിവര്‍ സന്നിഹിതരായി.