ജില്ലയില്‍ 18 പേര്‍ക്ക് കൂടി കൊവിഡ്; 10 പേര്‍ ആരോഗ്യ പ്രവര്‍ത്തകര്‍

post

കണ്ണൂര്‍ : ജില്ലയില്‍ 18 പേര്‍ക്ക് ഇന്നലെ (ജൂലൈ 24) കൊവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഇവരില്‍ മൂന്നു പേര്‍ വിദേശത്തു നിന്നും നാലു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. 10 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. കൊവിഡ് ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്ന 102 കണ്ണൂര്‍ സ്വദേശികള്‍ ഇന്നലെ രോഗമുക്തരായി ആശുപത്രി വിട്ടു.

കണ്ണൂര്‍ വിമാനത്താവളം വഴി ജൂലൈ ഒന്‍പതിന് സൗദി അറേബ്യയില്‍ നിന്ന് 6ഇ 9345 വിമാനത്തിലെത്തിയ കതിരൂര്‍ സ്വദേശി 33കാരന്‍, 19ന് ദുബൈയില്‍ നിന്നെത്തിയ പാനൂര്‍ സ്വദേശി 63കാരന്‍, കരിപ്പൂര്‍ വിമാനത്താവളം വഴി ജൂലൈ 10ന് സൗദി അറേബ്യയില്‍ നിന്ന് 6ഇ 9375 വിമാനത്തിലെത്തിയ ഏഴോം സ്വദേശി 29കാരന്‍ എന്നിവരാണ് വിദേശത്തു നിന്നെത്തിയവര്‍.

ജൂലൈ ഏഴിന് ചെന്നൈയില്‍ നിന്നെത്തിയ പേരാവൂര്‍ സ്വദേശി 27കാരന്‍, ഒന്‍പതിന് മഹാരാഷ്ട്രയില്‍ നിന്നെത്തിയ ചെമ്പിലോട് സ്വദേശി 34കാരി, 18ന് ബെംഗളൂരുവില്‍ നിന്നെത്തിയ പയ്യന്നൂര്‍ സ്വദേശി 35കാരന്‍, 21ന് മൈസൂരില്‍ നിന്നെത്തിയ പാനൂര്‍ സ്വദേശി 57കാരന്‍ എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍. പാപ്പിനിശ്ശേരി സ്വദേശി 70കാരനാണ് സമ്പര്‍ക്കം വഴി രോഗബാധിതനായത്.

കേളകം സ്വദേശി 34കാരി (സ്റ്റാഫ് നഴ്സ്), കണ്ണൂര്‍ സ്വദേശി 32കാരന്‍ (ഡോക്ടര്‍), ചെറുതാഴം സ്വദേശി 29കാരി (ഡോക്ടര്‍, പിജി റസിഡന്റ്), കുറുമാത്തൂര്‍ സ്വദേശി 33കാരി (നഴ്സിങ്ങ് അറ്റന്റന്റ്), കടന്നപ്പള്ളി സ്വദേശി 43കാരി (നഴ്സിങ്ങ് അറ്റന്റന്റ്), പട്ടുവം സ്വദേശി 25കാരി (സ്റ്റാഫ് നഴ്സ്), കടന്നപ്പള്ളി സ്വദേശി 21കാരന്‍ (ഡയാലിസിസ് ടെക്നീഷ്യന്‍), ഏഴോം സ്വദേശി 53കാരി (ക്ലീനിങ്ങ് സ്റ്റാഫ്), എറണാകുളം സ്വദേശി 27കാരന്‍ (ഡോക്ടര്‍), പരിയാരം സ്വദേശി 45കാരി (സ്റ്റാഫ് നഴ്സ്) എന്നിവരാണ് രോഗബാധിതരായ ആരോഗ്യ പ്രവര്‍ത്തകര്‍.

ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1096 ആയി. ഇതില്‍ 653 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 13431 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 145 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 102 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 32 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 18 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 20 പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ നാല് പേരും ഏഴിമല നാവിക സേനാ ആശുപത്രിയില്‍ രണ്ടു പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളില്‍ 155 പേരും  വീടുകളില്‍ 12953 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ 24855 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 24001 എണ്ണത്തിന്റെ ഫലം വന്നു. 854 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.