സിവില്‍ സ്റ്റേഷനിലെ ആന്റിജന്‍ ടെസ്റ്റ് : രണ്ടാം ദിവസവും പോസിറ്റീവ് കേസുകളില്ല

post

പാലക്കാട് : സിവില്‍ സ്റ്റേഷനില്‍ സംഘടിപ്പിച്ച ആന്റിജന്‍ പരിശോധനയില്‍ രണ്ടാം ദിനത്തിലും പോസിറ്റീവ് കേസുകള്‍ ഇല്ല. 258 പേരെയാണ് രണ്ടാംദിനത്തില്‍ പരിശോധനയ്ക്ക് വിധേയമാക്കിയത്. ജില്ലാ മെഡിക്കല്‍ ഓഫിസ്,  ജില്ലാ ഭരണകൂടം എന്നിവയുടെ ആഭിമുഖ്യത്തില്‍ സിവില്‍ സ്റ്റേഷനില്‍ സംഘടിപ്പിച്ച ആന്റിജന്‍ ടെസ്റ്റില്‍ രണ്ടു ദിവസങ്ങളിലായി 515 പേരെയാണ് പരിശോധിച്ചത്.  എല്ലാവരുടേയും പരിശോധനാഫലം നെഗറ്റീവ് ആയതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍,  വകുപ്പുകളുമായി ബന്ധപെട്ടു പ്രവര്‍ത്തിക്കുന്ന മറ്റു ജീവനക്കാര്‍ എന്നിവരെയാണ് പരിശോധിച്ചത്.  മൂക്കിലെ സ്രവമെടുത്തുള്ള ആന്റിജന്‍ പരിശോധനയില്‍ കോവിഡ് -19 വൈറസിന്റെ പ്രോട്ടീന്‍ സാന്നിധ്യമാണ് പരിശോധിക്കുക. പരിശോധന സ്ഥലത്തു വെച്ച് തന്നെ അര മണിക്കൂറിനുള്ളില്‍ ഫലം ലഭിക്കും. പരിശോധന ഇന്നും (ജൂലൈ 29) തുടരുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു