കാലവർഷം: പാലക്കാട് ജില്ലയിൽ കൺട്രോൾ റൂം തുറന്നു

post

പാലക്കാട്: ജില്ലയിൽ കാലവർഷം ശക്തിപ്രാപിച്ചതിനെ തുടർന്ന് കാലവർഷവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കായി കൺട്രോൾ റൂം തുറന്നു. സിവിൽ സ്റ്റേഷനിലെ അടിയന്തിര പ്രതികരണ കേന്ദ്രത്തിൽ തുറന്ന കൺട്രോൾറൂമിൽ അന്വേഷണങ്ങൾക്കായി 0491-2501077എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ജില്ലയിൽ അടുത്ത രണ്ടാഴ്ച അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ലഭിച്ചതിനെത്തുടർന്നാണ് കൺട്രോൾ റൂം തുറന്നത്.

കൂടാതെ കോവിഡ്, കാലവർഷം എന്നിവയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് എല്ലാ താലൂക്കുകളിലും കൺട്രോൾ റൂം നിലവിലുണ്ട്.