കാടുകുറ്റി പഞ്ചായത്ത് ഇൻഡോർ സ്റ്റേഡിയം കവാടം തുറന്നു

post

തൃശൂർ: കാടുകുറ്റി പഞ്ചായത്ത് ഇൻഡോർ സ്റ്റേഡിയം പുതിയ കവാടത്തിന്റെ ഉദ്ഘാടനം നടന്നു. ഡോ. എ പി ജെ അബ്ദുൽ കലാം ഇൻഡോർ സ്റ്റേഡിയം കവാടത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് തോമസ് ഐ കണ്ണത് നിർവഹിച്ചു. പഞ്ചായത്ത് തനത് ഫണ്ടിൽ നിന്നും രണ്ടുലക്ഷം രൂപ ചിലവഴിച്ചാണ് ഇൻഡോർ സ്റ്റേഡിയത്തിന് പുതിയ കവാടം നിർമ്മിച്ചത്. 60 സെന്റ് സ്ഥലത്ത് ഒരു കോടി നിർമ്മാണച്ചിലവിൽ 2010-15 ഭരണസമിതിയുടെ കാലത്താണ് സ്റ്റേഡിയം പണിപൂർത്തീകരിച്ചത്. ഏഴാം വാർഡ് ആറങ്ങാലിയിലാണ് സ്റ്റേഡിയം. വൈസ് പ്രസിഡന്റ് മോളി തോമസ്, സ്ഥിരംസമിതി അംഗങ്ങളായ എം ആർ ഡേവിസ്, എം ഐ പൗലോസ്, മെമ്പർമാരായ ജിനി ആന്റണി, കെ കെ വിനയൻ, എ ഡി എസ് ചെയർപേഴ്സൺ ജോയ്സി ആന്റോ തുടങ്ങിയവർ പങ്കെടുത്തു.