കരിപ്പൂർ വിമാനാപകടം: അപകടത്തിൽപ്പെട്ടവരെ ആശുപത്രികളിലേക്ക് മാറ്റി

post

കരിപ്പൂർ: കരിപ്പൂരിൽ അപകടത്തിൽപ്പെട്ട  എയർ ഇന്ത്യ എക്സ്പ്രസ് (IX1344)വിമാനത്തിലെ  190പേരെയും മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ആശുപത്രികളിലേക്ക് മാറ്റിയതായി മലപ്പുറം ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ അറിയിച്ചു . 174 മുതിർന്നവരും 10 കുട്ടികളും  6 ജീവനക്കാരുമുൾപ്പെടെ 190 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. രക്ഷാപ്രവർത്തനം ഏറെക്കുറെ പൂർത്തിയായതായി ജില്ലാ കളക്ടർ അറിയിച്ചു. ദുബായിയിൽ നിന്ന്  അവിടത്തെ പ്രാദേശിക സമയം രണ്ട് മണിക്ക് പുറപ്പെട്ട് ഇവിടെ വൈകിട്ട് 7.27 ന് എത്തിച്ചേരേണ്ടിയിരുന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്.

വിശദവിവരങ്ങൾക്ക് എയർപോർട്ട് കൺട്രോൾ റൂമുമായി ബന്ധപ്പെടുക. എയർപോർട്ട് കൺട്രോൾ റൂം ഫോൺ നമ്പർ- 0483 2719493, 2719321, 2719318, 2713020, 8330052468