ജില്ലയില്‍ 13 പേര്‍ക്ക് കൂടി കൊവിഡ്; എട്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

post

കണ്ണൂര്‍ :ജില്ലയില്‍ ഇന്നലെ (ആഗസ്ത് 7) 13 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. എട്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍  നിന്നെത്തിയ രണ്ട് പേര്‍ക്കും രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന 24 പേര്‍ കൂടി ഇന്ന് രോഗമുക്തി നേടി.

ചിറക്കല്‍ സ്വദേശി 61കാരന്‍ (ആഗസ്ത് അഞ്ചിന് മരണപ്പെട്ടു), തളിപ്പറമ്പ സ്വദേശി 25കാരി, രാമന്തളി സ്വദേശി 16കാരി, തളിപ്പറമ്പ് പുഷ്പഗിരി സ്വദേശികളായ 39കാരി, 13കാരി, ചെങ്ങളായി സ്വദേശി 40കാരി, ചേലോറ സ്വദേശി 42കാരന്‍, തലശ്ശേരി സ്വദേശി 23കാരി എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. ലാബ് ടെക്നീഷ്യന്‍ പരിയാരം സ്വദേശി 24കാരി, പാര്‍ട് ടൈം സ്വീപ്പര്‍ രാമന്തളി സ്വദേശി 40കാരന്‍ എന്നിവരാണ് രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകര്‍.

കരിപ്പൂര്‍ വിമാനത്താവളം വഴി ആഗസ്ത് ഒന്നിന് സൗദി അറേബ്യയില്‍ നിന്ന് എസ്ജി 3744 വിമാനത്തിലെത്തിയ ധര്‍മ്മടം സ്വദേശി 37കാരന്‍, ജൂലൈ 21ന് ബെംഗളൂരുവില്‍ നിന്ന് എത്തിയ കൊട്ടിയൂര്‍ സ്വദേശി 28കാരന്‍, 26ന് ജമ്മു കാശ്മീരില്‍ നിന്ന് എത്തിയ ആന്തൂര്‍ സ്വദേശി 26കാരന്‍ എന്നിവരാണ് പുറത്തുനിന്നെത്തിയവര്‍.

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 1583 ആയി. ഇതില്‍ 1183 പേര്‍ രോഗ മുക്തി നേടി.

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 9679 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 66 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 142 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 18 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 22 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 7 പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 19 പേരും ഏഴിമല നാവിക സേനാ ആശുപത്രിയില്‍ രണ്ടു പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളില്‍ 98 പേരും ഹോം ഐസൊലേഷനില്‍ മൂന്ന് പേരും  വീടുകളില്‍ 9302 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

ജില്ലയില്‍ നിന്ന് ഇതുവരെ 35521 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 34389 എണ്ണത്തിന്റെ ഫലം വന്നു. 1132 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.