കാലവർഷം: ജില്ലയിൽ നിലവിൽ എട്ട് ക്യാമ്പുകളിലായി 196 പേർ

post

പാലക്കാട്: മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ നിലവിൽ എട്ടു ക്യാമ്പുകളിൽ 62 കുടുംബങ്ങളിലെ 196 പേർ തുടരുന്നതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധികൃതർ അറിയിച്ചു. മണ്ണാർക്കാട് താലൂക്കിൽ ഏഴും ആലത്തൂർ താലൂക്കിൽ ഒരു ക്യാമ്പുമാണ് തുറന്നത്. ഇതിൽ 69 സ്ത്രീകളും 60 പുരുഷന്മാരും 67 കുട്ടികളും ഉൾപ്പെടുന്നു.

മണ്ണാർക്കാട് താലൂക്ക്

വില്ലേജ്, ക്യാമ്പ്, ആകെ കുടുംബങ്ങൾ, ആകെ അംഗങ്ങളുടെ എണ്ണം എന്നിവ ക്രമത്തിൽ:

1) ഷോളയൂർ - ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്കൂൾ - 3- 14

2) പാലക്കയം- ദാറുൽ ഫർഖാൻ ഗേൾസ് ഹോം - 8- 23

3) പാലക്കയം - ഗവ പുളിക്കൽ സ്കൂൾ- 14- 54

4) പാലക്കയം - മരുതംകാട് ജി എൽ പി എസ്- 5- 17

5) കോട്ടോപ്പാടം 1- ഗവ. യു.പി.എസ്, ഭീമനാട്- 10- 34

6) കള്ളമല -മുക്കാലി എംആർഎസ്- 20-45.

7) അലനല്ലൂർ 1- പക്കത്ത്കുളമ്പ് അങ്കണവാടി- 1-6

ആലത്തൂർ താലൂക്ക്

8) കിഴക്കഞ്ചേരി 2- പാറശ്ശേരി അങ്കണവാടി- 1-3