രണ്ടു ദിവസം; സഹായം തേടി അഗ്‌നിരക്ഷാ സേനയെ വിളിച്ചത് 145 പേര്‍

post

കോട്ടയം : ജില്ലയില്‍ പ്രളയം ശക്തിയാര്‍ജിച്ച കഴിഞ്ഞ രണ്ടു ദിവസത്തിനു ള്ളില്‍ അഗ്‌നിരക്ഷാനിലയത്തിലെത്തിലെ കണ്‍ട്രോള്‍ റൂമില്‍ വിളിച്ചത് 143 പേര്‍.വെള്ളം കയറിയ വീടുകളില്‍ നിന്നും കോട്ടയം മുനിസിപ്പാലിറ്റി, സമീപ പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ നിന്നുമായി 437 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.ആലപ്പുഴ, കൊല്ലം, ജില്ലകളില്‍ നിന്നും എത്തിച്ച റബ്ബര്‍ ബോട്ടുകളാണ് രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ചത്.കോട്ടയം, കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി, ചങ്ങനാശ്ശേരി, ചേര്‍ത്തല, കൊല്ലം, ഈരാറ്റുപേട്ട, പാമ്പാടി, അഗ്‌നിരക്ഷാ നിലയങ്ങളിലെ  60 ജീവനക്കാരും, കോട്ടയത്തെ സിവില്‍ ഡിഫെന്‍സ്, ആപ്തമിത്ര അംഗങ്ങളും അടങ്ങുന്ന ഏഴ് ടീമുകളാണ്  രക്ഷാപ്രവര്‍ത്ത നത്തില്‍ പങ്കെടുത്തത്. കോവിഡ് 19 സ്ഥിരീകരിച്ച നാലു പേരെ സുരക്ഷിത സ്ഥാനത്തെത്തിച്ചു. മണര്‍കാട് കാര്‍ വെള്ളക്കെട്ടില്‍ മറിഞ്ഞ സംഭവത്തിലും രക്ഷാപ്രവര്‍ത്തത്തില്‍ പങ്കാളികളായി.