മഴക്കെടുതി; 2815 പേരെക്കൂടി മാറ്റിപ്പാര്‍പ്പിച്ചു

post

കണ്ണൂർ : കാലവര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ക്യാംപുകളിലും ബന്ധുവീടുകളിലുമായി 2815 പേരെ കൂടി മാറ്റിപ്പാര്‍പ്പിച്ചു. ജില്ലയില്‍ 647 കുടുംബങ്ങളില്‍ നിന്നായി 2795 പേരെയാണ് ഇന്നലെ (ആഗസ്ത് 10) ബന്ധുവീടുകളിലേക്ക് മാറ്റിയത്. ആകെ 2955 കുടുംബങ്ങളില്‍ നിന്നായി 14691 പേരാണ് നിലവില്‍ ബന്ധുവീടുകളില്‍ കഴിയുന്നത്. പുതുതായി ഒരു ക്യാമ്പ് കൂടി തുറന്നതോടെ ജില്ലയില്‍ 12 ക്യാമ്പുകളിലായി 30 കുടുംബങ്ങളില്‍ നിന്നുള്ള 159 പേരും കഴിയുന്നുണ്ട്. ജില്ലയില്‍ ഇതുവരെ 21 വീടുകള്‍ പൂര്‍ണമായും 1031 വീടുകള്‍ ഭാഗികമായും തകര്‍ന്നതായാണ് കണക്ക്.

കണ്ണൂര്‍ താലൂക്കില്‍ ആകെ 770 പേരാണ്  ബന്ധുവീടുകളിലേക്ക് മാറിയത്. ആറ് ക്യാമ്പുകളിലായി 85 പേരും കഴിയുന്നുണ്ട്. താലൂക്കില്‍ 27 വില്ലേജുകളെയാണ് മഴക്കെടുതി കാര്യമായി ബാധിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് വീട് പൂര്‍ണമായും 298 വീടുകള്‍ ഭാഗികമായും തകര്‍ന്നിരുന്നു.

തലശേരി താലൂക്കിലെ പെരിങ്ങത്തൂര്‍ വില്ലേജില്‍ 84 കുടുംബങ്ങളെയും പിണറായി, തൃപ്പങ്ങോട്ടൂര്‍ വില്ലേജുകളില്‍ ഓരോ കുടുംബത്തെ വീതവും ഇന്നലെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ഇതോടെ താലൂക്കില്‍ മാറ്റിപ്പാര്‍പ്പിച്ച കുടുംബങ്ങളുടെ എണ്ണം 916 ആയി. കൊളവല്ലൂരില്‍ ഒരു കിണര്‍ ഇടിഞ്ഞു താഴ്ന്നു.

പയ്യന്നൂര്‍ താലൂക്ക് പരിധിയില്‍ മൂന്ന് വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. ചെറുതാഴം വില്ലേജിലെ അഞ്ചു കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു.

തളിപ്പറമ്പ് താലൂക്കില്‍ 106 കുടുംബങ്ങളെ കൂടി ബന്ധുവീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. മൂന്ന് വീടുകള്‍ ഭാഗികമായി തകര്‍ന്നു. പട്ടുവം വില്ലേജില്‍ മൂന്നിടങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. ആന്തൂര്‍ വില്ലേജിലും മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നുണ്ട്. മൂന്ന് കിണറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ആളുകള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിയതിനാല്‍ നിലവിലുണ്ടായിരുന്ന രണ്ട് ക്യാമ്പുകളും പിരിച്ചുവിട്ടു.

ഇരിട്ടി താലൂക്കില്‍ ഇതുവരെ 163 കുടുംബങ്ങളില്‍ നിന്നായി 598 പേരെയാണ് ബന്ധുവീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. 250 സ്ത്രീകള്‍, 229 പുരുഷന്മാര്‍, 52 കുട്ടികള്‍ എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ തുടര്‍ച്ചയായ മഴയില്‍ താലൂക്കിലെ നാല് വീടുകള്‍ പൂര്‍ണമായും 95 വീടുകള്‍ ഭാഗികമായും തകര്‍ന്നതായാണ് കണക്ക്. കോളാരി, ചാവശ്ശേരി, ന്യുച്ച്യാട്, പായം, പടിയൂര്‍, ആറളം, വയത്തൂര്‍ എന്നീ ഏഴു പ്രദേശങ്ങളിലാണ് വെള്ളം കയറിയത്.

താലൂക്ക് പരിധിയില്‍പ്പെട്ട പാല്‍ച്ചുരം-കൊട്ടിയൂര്‍ റോഡ്,  ഇരിട്ടി-തളിപ്പറമ്പ് സ്റ്റേറ്റ് ഹൈവേ, തലശ്ശേരി-കൂര്‍ഗ്