ജില്ലയില്‍ 285 കുടുംബങ്ങളിലെ 902 പേര്‍ ക്യാമ്പുകളില്‍

post

22 ക്യാമ്പുകള്‍ സജീവം

മലപ്പുറം: കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ ജില്ലയില്‍ 285 കുടുംബങ്ങളിലെ 902 പേരെ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിച്ചു. വെള്ളപ്പൊക്കം, കടല്‍ക്ഷോഭം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള സ്ഥലങ്ങളില്‍ നിന്നാണ് ആളുകളെ മാറ്റി പാര്‍പ്പിച്ചിട്ടുള്ളത്. ജില്ലയില്‍ 22 ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്.  നിലമ്പൂര്‍ താലൂക്കില്‍ 13 ക്യാമ്പുകളിലായി 626 പേരും  ഏറനാട് താലൂക്കില്‍ നാല് ക്യാമ്പുകളിലായി 152 പേരും കൊണ്ടോട്ടി താലൂക്കില്‍ രണ്ട് ക്യാമ്പുകളിലായി 67 പേരും പെരിന്തല്‍മണ്ണയില്‍ രണ്ട് ക്യാമ്പുകളിലായി 35 പേരും  പൊന്നാനിയില്‍ ഒരു ക്യാമ്പില്‍ 22 പേരുമാണ് കഴിയുന്നത്. നിലമ്പൂര്‍ താലൂക്കില്‍ പുതിയതായി രണ്ട് ക്യാമ്പുകളാണ് പ്രവര്‍ത്തനം തുടങ്ങിയിട്ടുള്ളത്  വഴിക്കടവ് പഞ്ചായത്തിലെ  ജി.എച്ച്.എസ് മരുത, ഒലീവ് പബ്ലിക്ക് സ്‌കൂള്‍ എന്നിവിടങ്ങളിലാണ് പുതിയതായി ക്യാമ്പുകള്‍ തുറന്നത്. അതേ സമയം നിലമ്പൂരിലെ ജി.യു.പി.എസ് പുള്ളിയില്‍ പ്രവര്‍ത്തിച്ച ക്യാമ്പ് ഇന്നലെ (ഓഗസ്റ്റ് 10) അവസാനിച്ചിട്ടുണ്ട്. ജില്ലയില്‍ നേരത്തെ മൂന്ന് ക്യാമ്പുകളും അവസാനിച്ചിട്ടുണ്ട്.

നിലമ്പൂര്‍ താലൂക്കില്‍ പോത്തുകല്ലില്‍ സിറ്റി ഓഡിറ്റോറിയം, കാരാക്കോട് ആര്‍. എം. എ യു. പി. എസ്, ഭൂദാനം എല്‍.പി സ്‌കൂള്‍, എടക്കര ജി.എച്ച്.എസ്എസ്, എരുമമുണ്ട നിര്‍മ്മല ഹൈസ്‌കൂള്‍, പൂളപ്പാടം ജി.എല്‍.പി.എസ്, നെടുങ്കയം ട്രൈബല്‍ എല്‍.പി സ്‌കൂള്‍, കരുവാരകുണ്ട് എച്ച്.എസ്.എസ്, ജി.എല്‍.പി.എസ് പാറശ്ശേരി,  പോത്തുകല്ലിലെ ഗ്രാമപ്രകാശിനി വായനശാല, ഞെട്ടിക്കുളം എ. യു. പി. എസ് എന്നിവയും  ഏറനാട് താലൂക്കില്‍  കൂരാംകല്ല്്  അങ്കണവാടി, മൂലേപ്പാടം ജി. എല്‍.പി.എസ്, ഈന്തുംപള്ളി ക്രഷര്‍ ക്വാട്ടേഴ്‌സ്, ഓടക്കയം ജി.യു.പി.എസ്,  പെരിന്തല്‍മണ്ണയില്‍  എ.എം.യു.പി.എസ്  കൂട്ടില്‍, എം.ജെ അക്കാദമി, കൊണ്ടോട്ടിയില്‍ ജി.എം.യു.പി.എസ്  കൊണ്ടോട്ടി,  ജി.എച്ച്.എസ്.എസ് വാഴക്കാട് പൊന്നാനി താലൂക്കില്‍ പൊന്നാനി നഗരം എം.ഇ.എസ് എച്ച്.എച്ച്.എസ് എന്നീ ക്യാമ്പുകളാണ് ജില്ലയില്‍ നേരത്തെ ആരംഭിച്ച ക്യാമ്പുകള്‍.