കനത്ത മഴ: ജില്ലയില്‍ വ്യാപക നാശനഷ്ടങ്ങള്‍

post

ആലപ്പുഴ: കഴിഞ്ഞ ദിവസങ്ങളായുണ്ടായ കനത്ത മഴയെത്തുടര്‍ന്ന് കഴിഞ്ഞ 24 മണിക്കൂറില്‍ ജില്ലയില്‍ മൂന്ന് വീടുകള്‍ പൂര്‍ണ്ണമായും നാല് വീടുകള്‍ ഭാഗികമായും തകര്‍ന്നു. ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട്, മാവേലിക്കര താലൂക്കുകളിലെ വീടുകള്‍ക്കാണ് നാശനഷ്ടങ്ങള്‍ ഉണ്ടായത്. 19.70 കോടി രൂപയുടെ കൃഷി നാശവും കഴിഞ്ഞ 24 മണിക്കുറിലായി ജില്ലയിലുണ്ടായി. പഞ്ചായത്ത് റോഡുകള്‍ക്ക് 30 ലക്ഷം രൂപയുടേയും കെട്ടിടങ്ങള്‍ക്ക് 13.25 ലക്ഷം രൂപയുടേയും നഷ്ടങ്ങളുണ്ടായി.