ജില്ലയിലെ 13 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

post

കണ്ണൂര്‍ : ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 13 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ മട്ടന്നൂര്‍ 11, പെരളശ്ശേരി 16, മലപ്പട്ടം 7, കാങ്കോല്‍ ആലപ്പടമ്പ 14, മാട്ടൂല്‍ 1, പട്ടുവം 13, അയ്യന്‍കുന്ന് 8, പാനൂര്‍ 40, ചിറ്റാരിപറമ്പ 6, പിണറായി 2 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും.

അതോടൊപ്പം വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരില്‍ രോഗബാധ കണ്ടെത്തിയ ഇരിട്ടി 24, ആറളം 17, കുന്നോത്തുപറമ്പ 3 എന്നീ വാര്‍ഡുകളില്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണുകളാക്കും.