കോവിഡ് : കൂടുതല്‍ ജാഗ്രത പാലിക്കണം

post

മലപ്പുറം: ജില്ലയില്‍ പലയിടങ്ങളിലും മൈക്രോ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കോവിഡ് പകരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം നിര്‍ദേശം നല്‍കി. ഗര്‍ഭിണികള്‍ കുട്ടികളും 65 വയസിന് മുകളിലുള്ളവരും മെഡിക്കല്‍ ആവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം. ജില്ലയില്‍ തുടര്‍ച്ചയായി 200ന് മുകളില്‍ കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ രോഗം വരാതിരിക്കാന്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം. പഞ്ചായത്തുകളിലും നഗരസഭകളിലും പ്രാദേശിക തലത്തില്‍ ബോധവത്ക്കരണത്തിനായി മൈക്ക് അനൗണ്‍സ്മെന്റ് നടത്താനും യോഗം തീരുമാനിച്ചു.

യോഗത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, എ.ഡി.എം എന്‍.എം മെഹറലി, സബ്കലക്ടര്‍ കെ.എസ് അഞ്ജു, ജില്ലാ പൊലീസ് മേധാവി യു.അബ്ദുള്‍ കരീം, ഡെപ്യൂട്ടി കലക്ടര്‍(ഡി.എം) പി.എന്‍ പുരുഷോത്തമന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന, പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ പി.ടി ഗീത, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഇ. രാജന്‍, എന്‍.എച്ച്.എം പ്രൊജക്ട് മാനേജര്‍ ഡോ.എ. ഷിബുലാല്‍, പി.എ.യു പ്രൊജക്ട് കോര്‍ഡിനേറ്റര്‍ പ്രീതി മേനോന്‍, ജില്ലാ ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ ഇ.ടി രാകേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.