കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

post

തിരുവനന്തപുരം : വെമ്പായം ഗ്രാമപഞ്ചായത്തിലെ കുറ്റിയാണി, അയിരൂപ്പാറ വാര്‍ഡുകളെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. അഴൂര്‍ ഗ്രാമപഞ്ചായത്തിലെ മാടന്‍വിള, കൊളിച്ചിറ, അഴൂര്‍ എല്‍.പി.എസ്, കരവാരം ഗ്രാമപഞ്ചായത്തിലെ മുടിയോട്ടുകോണം(നെല്ലിക്കുന്ന് പ്രദേശം), തിരുപുറം ഗ്രാമപഞ്ചായത്തിലെ ഇരുവയ്‌ക്കോണം, കുമിളി, മാണിക്കല്‍ ഗ്രാമപഞ്ചായത്തിലെ പൂലന്‍തറ, ശാന്തിഗിരി, തീപ്പുകല്‍, ഇടവ ഗ്രാമപഞ്ചായത്തിലെ അംബേദ്കര്‍(തോട്ടുമുഖം പ്രദേശം), മടവൂര്‍ ഗ്രാമപഞ്ചായത്തിലെ ടൗണ്‍ വാര്‍ഡ്, തിരുവനന്തപുരം കോര്‍പ്പറേഷനു കീഴിലെ കുര്യാത്തി വാര്‍ഡ്, എം.എസ്.കെ നഗര്‍, ശിങ്കാരത്തോപ്പ് കോളനി, കാഞ്ഞിരംപാറ വി.കെ.പി നഗര്‍ കോളനി, വഞ്ചിയൂര്‍ അംബുജവിലാസം റോഡിലെ ലുക്ക്‌സ് ലെയിന്‍ എന്നീ പ്രദേശങ്ങളെയും കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. ഈ വാര്‍ഡുകളോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കണ്ടെയിന്‍മെന്റ് സോണുകളില്‍ പൊതു പരീക്ഷകള്‍ നടത്താന്‍ പാടില്ല.

കണ്ടെയിന്‍മെന്റ് സോണുകള്‍ പിന്‍വലിച്ചു 

ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ പൂഴനാട്, വട്ടപ്പറമ്പ്, കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ പ്ലാവൂര്‍, ചന്ദ്രമംഗലം, ആമച്ചല്‍, തൂങ്ങാംപാറ, മുദാക്കല്‍ ഗ്രാമപഞ്ചായത്തിലെ പൗത്തി, പെരുങ്കടവിള ഗ്രാമപഞ്ചായത്തിലെ പഴമല, ആന്‍കോട്, പാല്‍കുളങ്ങര, തത്തിയൂര്‍, തൃപ്പലവൂര്‍, അരുവിക്കര, വടകര, അരുവിപ്പുറം, അയിരൂര്‍, തത്തമല, പുളിമാംകോട്, പെരുങ്കടവിള എന്നീ വാര്‍ഡുകളെ കണ്ടെയിന്‍മെന്റ് സോണ്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു.