101 പേര്‍ക്കു കൂടി കോവിഡ്; സമ്പര്‍ക്കത്തിലൂടെ 85 പേര്‍ക്ക്

post

കോട്ടയം: ജില്ലയില്‍ പുതിയതായി 101 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 85 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ട് ആരോഗ്യ പ്രവര്‍ത്തകരും വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയ ഏഴു പേര്‍ വീതവും രോഗബാധിതരായി.

മണിമല-12, അതിരമ്പുഴ-11, ആര്‍പ്പൂക്കര-9, വിജയപുരം-8, കാഞ്ഞിരപ്പള്ളി-7 എന്നിവയാണ് സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേന്ദ്രങ്ങള്‍.

47 പേര്‍ രോഗമുക്തരായി. നിലവില്‍ കോട്ടയം ജില്ലക്കാരായ 592 പേരാണ് രോഗബാധിതരായി ചികിത്സയിലുള്ളത്. ഇതുവരെ ജില്ലയില്‍ 1947 പേര്‍ക്ക് കോവിഡ് ബാധിച്ചു. 1352 പേര്‍ രോഗമുക്തി നേടി. ആകെ 45261 സാമ്പിളുകള്‍ പരിശോധിച്ചു. പുതിയതായി 1189 സാമ്പിളുകള്‍ ശേഖരിച്ചു.