ജില്ലയില്‍ 52 പേര്‍ക്ക് കൂടി കൊവിഡ്; 36 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

post

കണ്ണൂര്‍: ജില്ലയില്‍ 52 പേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. 36 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഏഴുപേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഒരു ഡിഎസ്‌സി ഉദ്യോഗസ്ഥനുമാണ് പുതുതായി രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍.

അന്തര്‍ സംസ്ഥാനം

കണ്ണൂര്‍ വിമാനത്താവളം വഴി ജൂലൈ 31ന് ത്രിപുരയില്‍ നിന്ന് എത്തിയ ആറളം സ്വദേശി 37കാരി, ജൂലൈ 25ന് മൈസൂരില്‍ നിന്ന് എത്തിയ പാനൂര്‍ സ്വദേശി 48കാരന്‍, ബാംഗ്ലൂരില്‍ നിന്ന് ഓഗസ്റ്റ് 11ന് എത്തിയ കുറ്റിയാട്ടൂര്‍ തണ്ടപ്പുറം സ്വദേശി 20കാരന്‍, ഓഗസ്റ്റ് 15ന് എത്തിയ കുന്നോത്ത്പറമ്പ സ്വദേശികളായ 36കാരന്‍, 42കാരന്‍, ഓഗസ്റ്റ് 14ന് കര്‍ണാടകയില്‍ നിന്ന് എത്തിയ കുന്നോത്ത്പറമ്പ സ്വദേശി 57കാരന്‍, ജൂലൈ 20ന് ബല്‍ഗാമില്‍ നിന്ന് എത്തിയ 21കാരന്‍ എന്നിവരാണ് രോഗം സ്ഥിരീകരിച്ച ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍.

സമ്പര്‍ക്കം

തളിപ്പറമ്പ സ്വദേശികളായ 46കാരി, 14കാരന്‍ (ഏഴാംമൈല്‍), 42കാരന്‍ (ഫാറൂഖ് നഗര്‍), മയ്യില്‍ ചെറുപഴശ്ശി സ്വദേശികളായ 32കാരി, രണ്ടു വയസ്സുകാരന്‍, പായം സ്വദേശി 62കാരി, മുണ്ടേരി സ്വദേശി 45കാരന്‍, വളപട്ടണം സ്വദേശി 46കാരി, അഴീക്കോട് സ്വദേശികളായ 68കാരന്‍, 55കാരി, 32കാരി, മൂന്നു വയസ്സുകാരന്‍, 11കാരന്‍, 18കാരന്‍, പാട്യം സ്വദേശി 54കാരന്‍, പട്ടുവം സ്വദേശികളായ എട്ട് വയസ്സുകാരന്‍, 15കാരന്‍, ചെങ്ങളായി സ്വദേശി 25കാരി, പാനൂര്‍ സ്വദേശികളായ 23കാരന്‍, 27കാരന്‍, കോഴിക്കോട് സ്വദേശി (ഇപ്പോള്‍ താമസം പാനൂരില്‍) 27കാരന്‍, ന്യൂമാഹി സ്വദേശി 45കാരി, തില്ലങ്കേരി സ്വദേശി 64കാരന്‍, 36കാരി, 54കാരി, ഇരിട്ടി സ്വദേശി 54കാരന്‍, മാടായി സ്വദേശി 39കാരന്‍, ആലക്കോട് സ്വദേശി 52കാരന്‍, ഏഴോം കൊട്ടില സ്വദേശികളായ 11കാരി, 15കാരി, കാങ്കോല്‍ ആലപ്പടമ്പ സ്വദേശി 12കാരി, പരിയാരം സ്വദേശികളായ 13കാരന്‍, 95കാരി, പരിയാരം അണ്ടിക്കളം സ്വദേശികളായ 11കാരന്‍, 62കാരന്‍, മുണ്ടേരി സ്വദേശി 43കാരന്‍ എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.  

ആരോഗ്യ പ്രവര്‍ത്തകര്‍

പരിയാരം മെഡിക്കല്‍ കോളേജിലെ സ്റ്റാഫ് നഴ്‌സുമാരായ 43കാരന്‍, 33കാരന്‍, നഴ്‌സിങ്ങ് അസിസ്റ്റന്റ് 39കാരന്‍, ട്രോളി സ്റ്റാഫ് 47കാരന്‍, ഇരിട്ടി താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് 25കാരി, ടിബിഎച്ച്‌വി 31കാരന്‍, ശുചീകരണ ത്തൊഴിലാളി 57കാരന്‍, ആംസ്റ്റര്‍ മിംസിലെ സ്റ്റാഫ് നഴ്‌സ് 38കാരി എന്നീ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഡിഎസ്സി ഉദ്യോഗസ്ഥനായ കാട്ടാക്കട സ്വദേശി 45കാരനും ഇന്ന് രോഗം സ്ഥിരീകരിച്ചു.  

രോഗവിമുക്തി

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 2031 ആയി. ഇവരില്‍ ഇന്നലെ രോഗമുക്തി നേടിയ 20 പേരുള്‍പ്പെടെ 1512 പേര്‍ ആശുപത്രി വിട്ടു. 10 പേര്‍ കൊവിഡ് ബാധിച്ചും എട്ടു പേര്‍ കൊവിഡ് ഇതര കാരണങ്ങളാലും മരണപ്പെട്ടു. ബാക്കി 501 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.

നിരീക്ഷണം

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 9042 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 126 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 168 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 14 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 31 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 11 പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 6 പേരും ഏഴിമല നാവിക സേനാ ആശുപത്രിയില്‍ രണ്ടു പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 181 പേരും ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തലശ്ശേരിയില്‍ ഒരാളും  വീടുകളില്‍ 8502 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 46,276 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 45,487 എണ്ണത്തിന്റെ ഫലം വന്നു. 789 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

ജില്ലയിലെ 21 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

കണ്ണൂര്‍: ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 21 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ കണ്ണൂര്‍ കോര്‍പ്പറേഷന്‍ 48, കല്ല്യാശ്ശേരി 3, വേങ്ങാട് 2, 21, മാടായി 20, പരിയാരം 12, അഴീക്കോട് 8, മയ്യില്‍ 9, ആറളം 8, പയ്യന്നൂര്‍ 3, രാമന്തളി 10, കുഞ്ഞിമംഗലം 6, ചെറുപുഴ 5, 16, കണ്ണപുരം 7, 13, മലപ്പട്ടം 9 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും. അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ എരുവേശ്ശി 2, കൂടാളി 13, മാലൂര്‍ 3, മുണ്ടേരി 7 എന്നീ വാര്‍ഡുകളില്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണുകളാക്കും.

അതേസമയം, നേരത്തേ കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടിരുന്ന പിണറായി 5, കോട്ടയം മലബാര്‍ 11, ധര്‍മ്മടം 13, 15, കുന്നോത്തുപറമ്പ 1, 12, മലപ്പട്ടം 13, നാറാത്ത് 13, മുണ്ടേരി 10, 11, മലപ്പട്ടം 7, കുറ്റിയാട്ടൂര്‍ 11, 16, ഉദയഗിരി 6, നടുവില്‍ 2, ശ്രീകണ്ഠാപുരം 21, 25, 26, ചെങ്ങളായി 1, 10, 12, 13, 15, കടന്നപ്പള്ളി പാണപ്പുഴ 1, 7, 10, 11, 14, 15, ചെറുതാഴം 7, 8, 9, 10, 11, 16, 17, അയ്യന്‍കുന്ന് 6, 12, 14,  ചപ്പാരപ്പടവ് 11, ചെറുകുന്ന് 6, 7, ചിറ്റാരിപ്പറമ്പ 4, 8, ഇരിട്ടി 2, 13, 23, കണ്ണൂര്‍ കോര്‍പ്പറേഷന്‍ 23, 31, 29, 40, കരിവെള്ളൂര്‍ പെരളം 6, 10, കീഴല്ലൂര്‍ 7, കോളയാട് 7, 9, 10, 13, കൂടാളി 15, കൂത്തുപറമ്പ 1, 13, 26, കൊട്ടിയൂര്‍ 1, 2, 6, കുഞ്ഞിമംഗലം 2, 12, കുറുമാത്തൂര്‍ 10, മാങ്ങാട്ടിടം 2, 18, പടിയൂര്‍ കല്ല്യാട് 1, 12, പാനൂര്‍ 9, 16, 18, പരിയാരം 10, പയ്യന്നൂര്‍ 2, 20, 21, 28, 29, 37, പേരാവൂര്‍ 8, പെരിങ്ങോം വയക്കര 12, തലശ്ശേരി 31, തില്ലങ്കേരി 7, വളപട്ടണം 5, 8 എന്നീ വാര്‍ഡുകളെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കി.