പുതുവര്‍ഷ സമ്മാനമായി തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിന് ഐ.എസ്.ഒ. 9001 : 2015 അംഗീകാരം

post

തൊടുപുഴ: തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിന് അന്താരാഷ്ട്ര ഗുണമേന്മ അംഗീകാരമായ ഐ.എസ്.ഒ. അംഗീകാരം ലഭിച്ചു. സമ്പൂര്‍ണ്ണ ഗുണമേന്മ പരിപാലന സംവിധാനം നടപ്പിലാക്കിയതിനെ തുടര്‍ന്നാണ് ഐ.എസ്.ഒ. സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. അടുത്തിടെയാണ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ആധുനിക രീതിയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി ഹൈടെക് സംവിധാനത്തിലാക്കിയത്. ഓഫീസ് പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍ സംവിധാനത്തിലാക്കി. പൊതുജനങ്ങള്‍ക്ക് താമസം കൂടാതെ വളരെ വേഗത്തില്‍ ആവശ്യങ്ങള്‍ നടപ്പിലാക്കുക, ഫയലുകളും രജിസ്റ്ററുകളും ഒരു കുടക്കീഴില്‍ തയ്യാറാക്കുക, ഓഫീസില്‍ എത്തുന്നവര്‍ക്ക് ഇരിപ്പിടവും കുടിവെള്ളവും ഉറപ്പു വരുത്തുക, ഇടപാടുകള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറുക എന്നീ സംവിധാനങ്ങള്‍ ഒരുക്കിയതിനെ തുടര്‍ന്നാണ് അന്താരാഷ്ട്ര ഗുണമേന്‍മാ അംഗീകാരമായ ഐ.എസ്.ഒ. സര്‍ട്ടിഫിക്കറ്റ് തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ചത്.