കോട്ടയം ജില്ലയില്‍ 89 പുതിയ രോഗികള്‍; ആകെ 1051 പേര്‍

post

കോട്ടയം: ജില്ലയില്‍ 89 പേര്‍ കൂടി കോവിഡ് ബാധിതരായി. ഇതില്‍ 86 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന മൂന്നു പേരും രോഗബാധിതരായി. ആകെ 1405 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്.

സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. 16 പേര്‍ക്ക് ഇവിടെ രോഗം ബാധിച്ചു. വൈക്കം-11, കങ്ങഴ-7, വിജയപുരം-6, പനച്ചിക്കാട്-5, കറുകച്ചാല്‍-4 എന്നിവയാണ് സമ്പര്‍ക്ക രോഗികള്‍ കൂടുതലുള്ള മറ്റു സ്ഥലങ്ങള്‍.

രോഗം ഭേദമായ 63 പേര്‍ കൂടി ആശുപത്രി വിട്ടു. നിലവില്‍ 1051 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 3002 പേര്‍ രോഗബാധിതരായി. 1948 പേര്‍ രോഗമുക്തി നേടി.

വിദേശത്തുനിന്നെത്തിയ 67 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 124 പേരും രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള 1604 പേരും ഉള്‍പ്പെടെ 1795 പേര്‍ക്കു കൂടി ക്വാറന്റയിന്‍ നിര്‍ദേശിച്ചു. ആകെ 13113 പേരാണ് ക്വാറന്റൈനിലുള്ളത്.