ജില്ലയില്‍ 135 പേര്‍ക്ക് കൂടി കൊവിഡ്; 113 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

post

137 പേര്‍ക്ക് കൂടി രോഗമുക്തി

കണ്ണൂര്‍ : ജില്ലയില്‍ 135 പേര്‍ക്ക് ഇന്നലെ (ആഗസ്ത് 28) കൊവിഡ് ബാധ സ്ഥിരീകരിച്ചു. 113 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. 15 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ഏഴു പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 3309 ആയി. ഇവരില്‍ ഇന്ന് രോഗമുക്തി നേടിയ 137 പേരടക്കം 2275 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 22 പേര്‍ ഉള്‍പ്പെടെ 27 പേര്‍ മരണപ്പെട്ടു. ബാക്കി 1007 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.

ആരോഗ്യപ്രവര്‍ത്തകര്‍- ഏഴ് പേര്‍

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ 46കാരന്‍

ആശാ വര്‍ക്കര്‍ 50കാരി

ഫാര്‍മസിസ്റ്റ് 27കാരി

ഫിസിയോ തെറാപ്പിസ്റ്റ് 42കാരന്‍

നഴ്‌സിങ്ങ് അസിസ്റ്റന്റ് 35കാരി, 42കാരി

ഒപ്‌റ്റോമെട്രിസ്റ്റ് 24കാരന്‍

ഇതര സംസ്ഥാനം - 15 പേര്‍

ചെറുകുന്ന് 29കാരന്‍

നടുവില്‍ 30കാരന്‍, 24കാരി

ഇരിട്ടി (ഉളിയില്‍)19കാരി, കടന്നപ്പള്ളി-പാണപ്പുഴ 29കാരന്‍, 40കാരന്‍, 29കാരന്‍

മാങ്ങാട്ടിടം  രണ്ടുവയസ്സുകാരി, നാലുവയസ്സുകാരന്‍,18കാരന്‍

പടിയൂര്‍-കല്യാട് 45കാരന്‍

കോളയാട് 22കാരന്‍

ചൊക്ലി 49കാരി

മട്ടന്നൂര്‍ 39കാരന്‍

മരണപ്പെട്ട കല്യാശ്ശേരി സ്വദേശി 44കാരന്‍

നിരീക്ഷണം

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 11089 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 259 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 154 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 43 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 39 പേരും  കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 13 പേരും ധനലക്ഷ്മി ആശുപത്രിയില്‍ ഒരാളും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 390 പേരും  വീടുകളില്‍ 10190 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 64550 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 64295 എണ്ണത്തിന്റെ ഫലം വന്നു. 255 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.