ഓണത്തിന് ഒരു കൊട്ട പൂവ്; ജില്ലാ തല വിളവെടുപ്പ് നടത്തി

post

കണ്ണൂര്‍ :  കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ നടപ്പാക്കിയ ഓണത്തിന് ഒരു കൊട്ട പൂവ് പദ്ധതിയുടെ ജില്ലാതല വിളവെടുപ്പ് ഉദ്ഘാടനം കൂടാളി പഞ്ചായത്തിലെ നായാട്ടുപാറ തുളച്ചക്കണറില്‍ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപള്ളി നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് അധ്യക്ഷനായി.

പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഒരു ലക്ഷം തൈകള്‍ വിവിധ പഞ്ചായത്തുകളിലെ അഞ്ച് ഹെക്ടര്‍ സ്ഥലത്തേക്ക് നേരത്തേ വിതരണം ചെയ്തിരുന്നു. കൂടാളി പഞ്ചായത്തില്‍ ഏഴ് ഗ്രൂപ്പുകള്‍ക്കായി 1400 തൈകളാണ് വിതരണം ചെയ്തിരുന്നത്. അതില്‍ പട്ടാന്നുര്‍ പൂങ്കാവനം പുരുഷ സ്വയം സഹായ സംഘം  കൃഷി ചെയ്ത സ്ഥലത്തായിരുന്നു വിളവെടുപ്പ് ഉദ്ഘാടനം.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ദിവ്യ, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി കെ സുരേഷ് ബാബു, അംഗങ്ങളായ അന്‍സാരി തില്ലങ്കേരി, അജിത്ത് മാട്ടൂല്‍, കെ മഹിജ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ വി മോഹനന്‍, കൂടാളി പഞ്ചായത്ത് പ്രസിഡണ്ട് പി പി നൗഫല്‍, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ വി കൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി. ചന്ദ്രന്‍, കൃഷി ജില്ലാ ഡയറക്ടര്‍ വി ലത, അസി. സയറക്ടര്‍ എം കെ ബിന്ദു, കൃഷി ഓഫീസര്‍ ഡോ. ജസ്ന മരിയ എന്നിവര്‍ പങ്കെടുത്തു.