ജില്ലയില്‍ 198 പേര്‍ക്ക് കൂടി കോവിഡ്

post

കാസര്‍കോട് : ഇന്നലെ (ആഗസ്റ്റ് 29)  ജില്ലയില്‍ 198 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 188  പേര്‍ക്ക്  സമ്പര്‍ക്കത്തിലൂടെയും അഞ്ച് പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും അഞ്ച് പേര്‍ വിദേശത്ത് നിന്നെത്തിയവരുമാണ്. 47 പേര്‍ക്ക് കോവിഡ് നെഗറ്റീവായതെന്ന്  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. 

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5598 പേര്‍

വീടുകളില്‍ 4773 പേരും സ്ഥാപനങ്ങളില്‍ 1025 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5598 പേരാണ്. പുതിയതായി 449  പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1068 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 798 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 335 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 176 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 214 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

4880 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 541 പേര്‍ വിദേശത്ത് നിന്നെത്തിയവരും 392  പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 3947 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 3453 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 38 ആയി.