ജില്ലയില്‍ 95 പേര്‍ക്ക് കൂടി കോവിഡ്

post

സമ്പര്‍ക്കത്തിലൂടെ 90 പേര്‍ക്ക് രോഗബാധ

10 പേര്‍ക്ക് രോഗമുക്തി

വയനാട് : ജില്ലയില്‍ ഇന്നലെ (10.09.20) 95 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. ഒരു ആരോഗ്യ പ്രവര്‍ത്തകയും 4 പോലീസ്‌കാരും ഉള്‍പ്പെടെ 90 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ നാലുപേര്‍ക്ക്, വിദേശത്തുനിന്ന് എത്തിയ ഒരാള്‍ക്കും രോഗം ബാധിച്ചു. 10 പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1904 ആയി. ഇതില്‍ 1512 പേര്‍ രോഗമുക്തരായി. നിലവില്‍ 382 പേരാണ് ചികിത്സയിലുള്ളത്.

രോഗബാധിതരായവര്‍

പടിഞ്ഞാറത്തറ സ്വദേശികള്‍ 42 പേര്‍  (28 പുരുഷന്മാര്‍, 13 സ്ത്രീകള്‍,  ഒരു കുട്ടി), തൊണ്ടര്‍നാട് സ്വദേശികള്‍ 4 പേര്‍  (3 പുരുഷന്മാര്‍, ഒരു സ്ത്രീ),  മുണ്ടക്കുറ്റി സ്വദേശികള്‍ 8 പേര്‍ (6 പുരുഷന്മാര്‍ 2 സ്ത്രീകള്‍),  ബീനാച്ചി,  ചെതലയം, എടക്കല്‍, എടവക  സ്വദേശികളായ രണ്ടുപേര്‍ വീതം, 4 പുല്‍പ്പള്ളി സ്വദേശികള്‍, 4  പൂതാടി സ്വദേശികള്‍ (3 പുരുഷന്മാര്‍ ഒരു സ്ത്രീ), മാനന്തവാടി സ്വദേശികളായ 2 തടവുപുള്ളികള്‍ (27, 21),  മുള്ളന്‍കൊല്ലി, വാഴവറ്റ, കോട്ടത്തറ, പിണങ്ങോട്, കല്‍പ്പറ്റ, ബത്തേരി, കമ്പളക്കാട്, കാട്ടിക്കുളം, വെള്ളമുണ്ട, മേപ്പാടി,  കേളകം സ്വദേശികളായ  ഓരോരുത്തരും 

കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തക(46),  ഉറവിടം അറിയാത്ത മുള്ളന്‍കൊല്ലി സ്വദേശി കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ (44), മുണ്ടക്കൈ സ്വദേശി (14), മേപ്പാടി നെടുമ്പാല സ്വദേശിനി (36),  മേപ്പാടി സ്വദേശികള്‍ (21, 33, 41) എന്നിവരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍.

ഓഗസ്റ്റ് 28ന് സൗദി അറേബ്യയില്‍ നിന്ന് വന്ന പൊഴുതന സ്വദേശിനി (8), സെപ്റ്റംബര്‍ അഞ്ചിന് ഡല്‍ഹിയില്‍ നിന്ന് വന്ന പുല്‍പ്പള്ളി സ്വദേശികള്‍ (29,24,2), സെപ്റ്റംബര്‍ 9ന് ചെന്നൈയില്‍ നിന്ന് വന്ന ചീരാല്‍ സ്വദേശിനി(50) എന്നിവരാണ് പുറമേനിന്ന് വന്ന് രോഗബാധിതരായവര്‍.

10 പേര്‍ക്ക് രോഗമുക്തി

രണ്ടു ചെതലയം സ്വദേശികളും മൂപ്പൈനാട്, നായ്ക്കട്ടി, മീനങ്ങാടി, പീച്ചങ്കോട്, കൊളഗപ്പാറ സ്വദേശികളായ ഓരോരുത്തരും രണ്ട് ഗൂഡല്ലൂര്‍ സ്വദേശികളും ഒരു ബാംഗ്ലൂര്‍ സ്വദേശിയുമാണ്  രോഗം ഭേദമായി  ഡിസ്ചാര്‍ജ് ആയത്

482 പേര്‍ പുതുതായി നിരീക്ഷണത്തില്‍:

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്നലെ (10.09) പുതുതായി നിരീക്ഷണത്തിലായത് 482 പേരാണ്. 244 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2613 പേര്‍. 107 പേര്‍ ഉള്‍പ്പെടെ 387 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1189 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 60251 സാമ്പിളുകളില്‍ 58175 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 56271 നെഗറ്റീവും 1904 പോസിറ്റീവുമാണ്.