ഒ.ടി.ടി പ്ലാറ്റ് ഫോമുകൾ മികച്ച സാധ്യതകൾ തുറന്നതായി അടൽ കൃഷ്ണൻ

postകുറഞ്ഞ ബജറ്റിൽ നിർമ്മിക്കുന്ന സിനിമകൾക്ക് ഒ. ടി. ടി പ്ലാറ്റ് ഫോമുകൾ മികച്ച സാധ്യതകളാണ് നൽകുന്നതെന്ന് സംവിധായകൻ അടൽ കൃഷ്ണൻ. കൂടുതൽ പ്രേക്ഷകരിലേക്ക് സിനിമകൾ എത്താൻ ഇത് സഹായിക്കുന്നുണ്ട് . സാങ്കേതികവിദ്യയിൽ ഉണ്ടായ മാറ്റം പുതിയ തലമുറയ്ക്ക് സിനിമാ നിർമ്മാണത്തെ എളുപ്പമാക്കിയതായും രാജ്യാന്തര മേളയിലെ മീറ്റ് ദി ഡയറക്ടർ പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
സംവിധായകനായ ഗൗരംഗ് ജലാൻ, നിർമ്മാതാവായ അരവിന്ദ് പ്രതാപ്, മീരാ സാഹിബ് എന്നിവർ പങ്കെടുത്തു.