ജില്ലയില്‍ 52 പേര്‍ക്ക് കൂടി കോവിഡ്

post

35 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

 15 പേര്‍ക്ക് രോഗമുക്തി

വയനാട് : ജില്ലയില്‍ ഇന്നലെ (11.09.20) 52 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 15 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യപ്രവര്‍ത്തക ഉള്‍പ്പെടെ 35 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഏഴ് പേരുടെ ഉറവിടം വ്യക്തമല്ല. നാല് പേര്‍ വിദേശത്ത് നിന്നും 13 പേര്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1956 ആയി. ഇതില്‍ 1527 പേര്‍ രോഗമുക്തരായി. നിലവില്‍ 419 പേരാണ് ചികിത്സയിലുള്ളത്.

രോഗം സ്ഥിരീകരിച്ചവര്‍:

പടിഞ്ഞാറത്തറ - 4 പേര്‍ ( 2, 29, 19, 49), വൈത്തിരി - 2 പേര്‍ (21, 22),  പനമരം സ്വദേശിനി (43),  മേപ്പാടി - 3 പേര്‍ (63, 48, 62), തരുവണ - 3 പേര്‍ (35, 59, 24), പിണങ്ങോട് - 4 പേര്‍ ( 52,47, 21, 53), കമ്മന സ്വദേശി (68), മുള്ളന്‍കൊല്ലി സ്വദേശി (38), ചുള്ളിയോട് സ്വദേശി (37), പുല്‍പ്പള്ളി - 3 പേര്‍ (30, 48, 53), ചെതലയം - 3 പേര്‍ (26, 29, 52), വരദൂര്‍ സ്വദേശി (29), സപ്തംബര്‍ എട്ടിന് കര്‍ണാടകയില്‍ നിന്ന് വന്ന ബേഗൂര്‍ സ്വദേശി (20), സപ്തംബര്‍ രണ്ടിന് കര്‍ണാടകയില്‍ നിന്നെത്തിയ  കല്‍പ്പറ്റ സ്വദേശിനി (23), വാളാട് സ്വദേശി (40), ഓഗസ്റ്റ് 28ന് ഗുജറാത്തില്‍ നിന്ന് വന്ന കല്‍പ്പറ്റ സ്വദേശി (26), സപ്തംബര്‍ അഞ്ചിന് കര്‍ണാടകയില്‍ നിന്ന് വന്ന ചെതലയം സ്വദേശികള്‍ - 5 പേര്‍  (27, 45, 51, 45, 40), സെപ്തംബര്‍ 10 ന് ബാംഗ്ലൂരില്‍ നിന്ന് വന്ന പടിഞ്ഞാറത്തറ സ്വദേശികള്‍ - 2 പേര്‍  (28, 32), അന്നുതന്നെ കര്‍ണാടകയില്‍ നിന്ന് വന്ന് കര്‍ണാടക സ്വദേശികള്‍ - 2 പേര്‍  (59, 23), ഓഗസ്റ്റ് 29 ന് സൗദി അറേബ്യയില്‍ നിന്നു വന്ന പൊഴുതന സ്വദേശി (45), അഞ്ച് ഓഗസ്റ്റ് 30 ന് കുവൈറ്റില്‍ നിന്ന് വന്ന തരുവണ സ്വദേശി (30), പടിഞ്ഞാറത്തറ സ്വദേശി (34), സെപ്തംബര്‍ മൂന്നിന് ബഹറിനില്‍ നിന്ന് വന്ന കാട്ടിക്കുളം സ്വദേശി (29) പടിഞ്ഞാറത്തറ കാപ്പുകുന്ന് പി എച്ച് സി യിലെ ആരോഗ്യപ്രവര്‍ത്തക (33),  ഉറവിടം വ്യക്തമല്ലാത്തവരായ ഏഴ് പേര്‍ - വാളാട് (56), മൂപ്പൈനാട്  (19), മേപ്പാടി (55, 47), കമ്പളക്കാട് (43),  ബേഗൂര്‍  (52), ചീരാല്‍ ബസ് ഡ്രൈവര്‍ (43), എന്നിവരാണ് രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ ആയത്.

രോഗമുക്തി നേടിയവര്‍:

പുതുശ്ശേരികടവ്, തൃക്കൈപ്പറ്റ സ്വദേശികളായ മൂന്നു പേര്‍ വീതവും രണ്ട് പനമരം സ്വദേശികളും മീനങ്ങാടി, തൃശ്ശിലേരി, കണിയാമ്പറ്റ, ബീനാച്ചി, കെല്ലൂര്‍,തരുവണ സ്വദേശികളായ ഓരോരുത്തരും ഒരു കണ്ണൂര്‍ സ്വദേശിയുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

374 പേര്‍ പുതുതായി നിരീക്ഷണത്തില്‍:

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ (11.09) പുതുതായി നിരീക്ഷണത്തിലായത് 374 പേരാണ്. 219 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2768 പേര്‍.  96 പേര്‍ ഉള്‍പ്പെടെ 464 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ് 1172 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 61423 സാമ്പിളുകളില്‍ 59065 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 57109 നെഗറ്റീവും 1956 പോസിറ്റീവുമാണ്.