ജില്ലയില്‍ 184 പേര്‍ക്ക് കൂടി കോവിഡ്;

post

105 പേര്‍ക്ക് രോഗമുക്തി

തൃശൂര്‍ ജില്ലയില്‍ വെളളിയാഴ്ച (സെപ്റ്റംബര്‍ 11) 184 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 105 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1992 ആണ്. തൃശൂര്‍ സ്വദേശികളായ 30 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 6419 ആണ്. ഇതുവരെ രോഗമുക്തരായത് 4367 പേര്‍.

വെളളിയാഴ്ച ജില്ലയില്‍ സമ്പര്‍ക്കം വഴി 177 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 3 പേരുടെ രോഗഉറവിടമറിയില്ല. ക്ലസ്റ്ററുകള്‍ വഴിയുള്ള രോഗബാധ ഇപ്രകാരം. ദയ ക്ലസ്റ്റര്‍ 5 (ആരോഗ്യപ്രവര്‍ത്തകര്‍), കെഇപിഎ ക്ലസ്റ്റര്‍ 2, ആര്‍ആര്‍ മെഡിക്കല്‍സ് ക്ലസ്റ്റര്‍ 2, എലൈറ്റ് ക്ലസ്റ്റര്‍ 2 (ആരോഗ്യപ്രവര്‍ത്തകര്‍ 1), മറ്റ് സമ്പര്‍ക്ക കേസുകള്‍ 162, ആരോഗ്യ പ്രവര്‍ത്തകര്‍-1, മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 5 പേര്‍ക്കും വിദേശത്തുനിന്ന് വന്ന 2 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

ഇതില്‍ 60 വയസ്സിന് മുകളില്‍ 14 പുരുഷന്‍മാരും 15 സ്ത്രീകളും 10 വയസ്സിന് താഴെ 12 ആണ്‍കുട്ടികളും 10 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു.

രോഗം സ്ഥീരികരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റുകളിലും കഴിയുന്നവര്‍.

ഗവ. മെഡിക്കല്‍ കോളേജ് തൃശൂര്‍-110, സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്- 50, എം.സി.സി. എച്ച്. മുളങ്കുന്നത്തുകാവ്-46, ജനറല്‍ ആശുപത്രി തൃശൂര്‍-9, കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി-32, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-88, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്- 70, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-194, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1 വേലൂര്‍-138, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2 വേലൂര്‍-126, എം.എം.എം. കോവിഡ് കെയര്‍ സെന്റര്‍ തൃശൂര്‍-37, ചാവക്കാട് താലൂക്ക് ആശുപത്രി-19, ചാലക്കുടി താലൂക്ക് ആശുപത്രി-11, സി.എഫ്.എല്‍.ടി.സി കൊരട്ടി - 55, കുന്നംകുളം താലൂക്ക് ആശുപത്രി -11, ജി.എച്ച്. ഇരിങ്ങാലക്കുട-15, ഡി.എച്ച്. വടക്കാഞ്ചേരി-5, അമല ആശുപത്രി-4, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് തൃശൂര്‍-29, മദര്‍ ആശുപത്രി -1, സെന്റ് ജെയിംസ് ചാലക്കുടി -1, എലൈറ്റ് ഹോസ്പിറ്റല്‍ തൃശൂര്‍-23, ഇരിങ്ങാലക്കുട കോ ഓപറേറ്റീവ് ആശുപത്രി -1, പി.സി. തോമസ് ഹോസ്റ്റല്‍ തൃശൂര്‍-163, രാജാ ആശുപത്രി ചാവക്കാട്- 1.

469 പേര്‍ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 11248 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 195 പേരെയാണ് വെള്ളിയാഴ്ച ആശുപത്രിയില്‍ പുതുതായി പ്രവേശിപ്പിച്ചത്.

വെള്ളിയാഴ്ച 1643 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തി. മൊത്തം 2061 സാമ്പിളുകളാണ് വെള്ളിയാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 109421 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. വെള്ളിയാഴ്ച 378 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. 120 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. വെള്ളിയാഴ്ച റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 610 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തിട്ടുണ്ട്.