പത്തനംതിട്ടയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് വീണാ ജോര്‍ജ് എം.എല്‍.എ ഫഌഗ് ഓഫ് ചെയ്തു

post

പത്തനംതിട്ട : കോന്നി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലേക്ക് പത്തനംതിട്ട ഡിപ്പോയില്‍ നിന്നുള്ള ആദ്യ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് വീണാ ജോര്‍ജ് എം.എല്‍.എ ഫഌഗ് ഓഫ് ചെയ്തു. 

പത്തനംതിട്ടയില്‍ നിന്നും ദിവസവും രാവിലെ ആറുമണിക്കാണ് ആദ്യ ബസ് പുറപ്പെടുന്നത്. ഈ ബസ് വെട്ടൂര്‍കോന്നി വഴി ആനകുത്തിയില്‍ സര്‍വീസ് അവസാനിപ്പിക്കും. 6.55 ന് ആനകുത്തിയില്‍ നിന്ന് പത്തനംതിട്ടയിലേക്ക് തിരിക്കും. രാവിലെ 7.50 പത്തനംതിട്ടയില്‍ നിന്ന് വെട്ടൂര്‍കോന്നിആനകുത്തി വഴി കോന്നി മെഡിക്കല്‍ കോളേജിലേക്ക് അടുത്ത ബസ് പുറപ്പെടും. ഈ ബസ് രാവിലെ 9 മണിക്ക് കോന്നി മെഡിക്കല്‍ കോളേജില്‍ നിന്ന് പത്തനംതിട്ടയിലേക്ക് തിരിക്കും. 12 മണിക്കാണ് പത്തനംതിട്ടയില്‍ നിന്നുള്ള അടുത്ത യാത്ര. 1.15 ന് കോന്നി മെഡിക്കല്‍ കോളജില്‍ നിന്ന് തിരിക്കും. 

ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍(ഡി ടി ഒ) റോയി ജേക്കബിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ നഗരസഭാ കൗണ്‍സിലര്‍ വത്സല,  അഡ്വ.സക്കീര്‍ ഹുസൈന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.അനില്‍കുമാര്‍, ഡിപ്പോ എന്‍ജിനിയര്‍ ബോബി ജോര്‍ജ്, കെ.അനില്‍കുമാര്‍, എം.ജെ രവി, ടി.പി രാജേന്ദ്രന്‍, ജി.ഗിരീഷ് കുമാര്‍, വി.എസ് സുഭാഷ്, അബ്ദുള്‍ റഷീദ്, ഷിജു.സി.മാത്യു എന്നിവര്‍ പങ്കെടുത്തു.