കോട്ടയം ജില്ലയില്‍ 225 പേര്‍ക്കു കൂടി കോവിഡ്

post

കോട്ടയം: ജില്ലയില്‍ 225 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 221 പേര്‍ക്കും സമ്പര്‍ത്തിലൂടെയാണ് രോഗം ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ നാലു പേരും രോഗബാധിതരായി. സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവരില്‍ നാലു പേര്‍ മറ്റു ജില്ലകളില്‍നിന്നുള്ളവരാണ്.

ആകെ 3824 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്. മാടപ്പള്ളി-25, കോട്ടയം-21 , ഈരാറ്റുപേട്ട, മീനടം-13 വീതം, ഏറ്റുമാനൂര്‍-12, കുമരകം-11, പനച്ചിക്കാട്-10, പൂഞ്ഞാര്‍- 9, നെടുംകുന്നം-7 , അതിരമ്പുഴ, കുറിച്ചി, വാകത്താനം- 6വീതം എന്നിവിടങ്ങളിലാണ് രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.രോഗം ഭേദമായ 115 പേര്‍ കൂടി ആശുപത്രി വിട്ടു. നിലവില്‍ 2445 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 7097 പേര്‍ രോഗബാധിതരായി. 4649 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 19970 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.