കൊവിഡ്: ജില്ലയില്‍ 170 പേര്‍ക്കു കൂടി രോഗമുക്തി

post

കണ്ണൂര്‍ : കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്‌ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും വീടുകളിലും ചികിത്സയിലായിരുന്ന 170 പേര്‍ക്ക് കൂടി ഇന്നലെ (സപ്തംബര്‍ 18) രോഗം ഭേദമായി. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 4645 ആയി.

അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ നിന്നും 51 പേരും മുണ്ടയാട് സിഎഫ്എല്‍ടിസിയില്‍ നിന്നും 35 പേരും ഹോം ഐസോലേഷനില്‍ നിന്ന് 15 പേരുമാണ് രോഗമുക്തരായത്. റയിന്‍ബോ ഹോട്ടല്‍ ജിം കേയറില്‍ നിന്ന് 12 പേരും പ്രീമെട്രിക് ഹോസ്റ്റലില്‍ നിന്നും 10 പേരും സിഎഫ്എല്‍ടിസി പാലയാട് നിന്ന് എട്ട് പേരും എംഐടി ഡിസിടിസിയില്‍ നിന്ന് ഏഴ് പേരും സ്പോര്‍ട്സ് സിഎഫ്എല്‍ടിസി, നെട്ടൂര്‍ സിഎഫ്എല്‍ടിസി എന്നിവിടങ്ങളില്‍ നിന്ന് ആറ് പേര്‍ വീതവും രോഗമുക്തി നേടി. മിംസ് കണ്ണൂരില്‍ നിന്ന് മൂന്ന് പേരും സെഡ് പ്ലസ് സിഎഫ്എല്‍ടിസിയില്‍ നിന്ന് അഞ്ച് പേരും തലശേരി ജനറല്‍ ആശുപത്രി, ധനലക്ഷ്മി ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ നിന്ന് രണ്ട് പേര്‍ വീതവും കണ്ണൂര്‍ ജില്ലാ ആശുപത്രി, മുക്കം എന്‍ഐടി ബോയ്സ് ഹോസ്റ്റല്‍, ആയുര്‍വേദ സിഎഫ്എല്‍ടിസി, ഇന്ദിരാഗാന്ധി ഹോസ്പിറ്റല്‍, കര്‍ണാടക, മാനന്തവാടി ജില്ലാ ആശുപത്രി, എ കെ ജി ഹോസ്പിറ്റല്‍, ആസ്റ്റര്‍ മിംസ് എന്നിവിടങ്ങളില്‍ നിന്ന് ഓരോ പേര്‍ വീതവും രോഗമുക്തി നേടി വീടുകളിലേക്ക് മടങ്ങി.