ഏറ്റവും താഴെത്തട്ട് മുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക ലക്ഷ്യം- റവന്യു മന്ത്രി

post

കാസര്‍ഗോഡ്:സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം  ഏറ്റവും താഴെത്തട്ടില്‍ പോലും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനുള്ള പ്രവൃത്തികളാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി വിവിധ മേഖലകളില്‍ ശ്രദ്ധേയ നേട്ടങ്ങള്‍ കൈവരിക്കാന്‍ നമുക്കായിട്ടുണ്ടെന്ന് റവന്യു  മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി 4.99 കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന കുമ്പളപ്പള്ളി പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാരുകള്‍  മാറി വന്നാലും  നാടിന്റെ വികസനത്തിന് ഭംഗം വരാന്‍ ഇടയാകരുതെന്നും ഇതിന്റെ ഭാഗമായാണ് കുമ്പളപ്പള്ളി പാലത്തിന്റെ പ്രവൃത്തി  ഉദ്ഘാടനമെന്നും  മന്ത്രി പറഞ്ഞു.

കുമ്പളപ്പള്ളി ഉമ്മച്ചിപൊയില്‍ കോളനി റോഡില്‍ കുമ്പളപ്പള്ളി തോടിനു കുറുകെയാണ് പാലം നിര്‍മ്മിക്കുക. പണി പൂര്‍ത്തിയാകുന്നതോടെ ഇരു ഭാഗത്തുള്ളവര്‍ക്കും കുമ്പളപ്പള്ളിയിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയും. മൂന്ന് സ്പാനുകളിലായി 77 മീറ്റര്‍ ദൂരത്തിലാണ് പാലം നിര്‍മ്മിക്കുന്നത് ഇതോടനുബന്ധിച്ച് 300 മീറ്റര്‍ അനുബന്ധ റോഡ് സംവിധാനമൊരുക്കും പാലത്തിന്റെ ഇരുവശങ്ങളിലുമായി ഒന്നര മീറ്റര്‍ അകലത്തില്‍ നടപ്പാതയും ഉണ്ടാകും. 

ജില്ലാ പഞ്ചായത്ത് അംഗം ജോസ് പതാലില്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രാധാ വിജയന്‍, കിനാനൂര്‍ കരിന്തളം പഞ്ചായത്ത് മെമ്പര്‍ എന്‍ സിന്ധു, വിവിധ കക്ഷി നേതാക്കളായ പാറക്കോല്‍ രാജന്‍, അഡ്വ കെ കെ നാരായണന്‍, എം കുമാരന്‍, കുര്യാക്കോസ് പ്ലാപറമ്പില്‍, വി സി പത്മനാഭന്‍, കെ രാമനാഥന്‍,കെ ടി പി സ്പെഷ്യല്‍ ഓഫീസര്‍ ഇ പി രാജ് മോഹന്‍, പൊതുമരാമത്ത് പാലം വിഭാഗം അസി എന്‍ജിനീയര്‍ സഹജന്‍, കെ ഡി പി  അസി എന്‍ജിനീയര്‍ നവീന്‍ നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു