വിഴിഞ്ഞം തുറമുഖം: ജീവനോപാധി നഷ്ടപരിഹാരത്തിന് രേഖകള്‍ സമര്‍പ്പിക്കണം

post

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ജീവനോപാധി നഷ്ടപരിഹാരത്തിനായി 2015 സെപ്റ്റംബര്‍ 25ന് മുമ്പ് അപേക്ഷ സമര്‍പ്പിച്ചവരില്‍ മത്സ്യബന്ധന വിഭാഗം മാറിപ്പോയവര്‍ക്കും, വിഭാഗം രേഖപ്പെടുത്താത്തവര്‍ക്കും, എല്‍.ഐ.എ.സി അപ്പീല്‍ കമ്മറ്റി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളില്‍ കൂടുതല്‍ തെളിവുകള്‍ ആവശ്യമാണെന്ന് കണ്ടെത്തിയവര്‍ക്കും വീണ്ടും രേഖകള്‍ സമര്‍പ്പിക്കാം. 

സമര്‍പ്പിക്കേണ്ട രേഖകളുടെ വിവരം www.vizhinjamport.in ല്‍ ലഭിക്കും. രേഖകള്‍ ഡിസംബര്‍ നാലിനകം തമ്പാനൂര്‍ ബസ് ടെര്‍മിനലിലെ ഒമ്പതാം നിലയിലുളള വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിയുടെ ഓഫീസില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04712328616/14