എല്ലപ്പെട്ടി സര്‍ക്കാര്‍ ഹൈസ്‌ക്കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

post

ഇടുക്കി : എല്ലപ്പെട്ടി സര്‍ക്കാര്‍ ഹൈസ്‌ക്കൂളിന്റെ ഭാഗമായി നിര്‍മ്മിച്ച പുതിയ കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി നിര്‍വ്വഹിച്ചു.ദീര്‍ഘനാളുകളായുള്ള കാത്തിരിപ്പിന് ശേഷമായിരുന്നു എല്ലപ്പെട്ടി സ്‌കൂളിന് പുതിയ കെട്ടിട സമുച്ചയം യാഥാര്‍ത്ഥ്യമായത്. തോട്ടം മേഖലയില്‍ നിന്നുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിന് കരുത്തുപകരാന്‍ ലക്ഷ്യമിട്ടാണ് പുതിയ ബ്ലോക്ക് നിര്‍മ്മിച്ചിട്ടുള്ളത്. ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം വിദ്യാഭ്യാസം ഹൈടെക്കാക്കി മാറ്റിയെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ എം എം മണി പറഞ്ഞു. നാല്‍പ്പത്തയ്യായിരത്തോളം ക്ലാസ് മുറികള്‍ ഹൈടെക്കാക്കി മാറ്റി കഴിഞ്ഞു. വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 3 ക്ലാസ് മുറികളാണ് പുതിയ ബ്ലോക്കില്‍ സജ്ജമാക്കിയിട്ടുള്ളത്. 5 മുതല്‍ 10വരെ ക്ലാസുകളിലായി 90 കുട്ടികള്‍ എല്ലപ്പെട്ടി സ്‌കൂളില്‍ പഠനം നടത്തുന്നുണ്ട്.സ്‌കൂളില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ജില്ലാപഞ്ചായത്തംഗം ബേബി ശക്തിവേല്‍ അധ്യക്ഷത വഹിച്ചു. ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കോകില വാണി, ജയരാജ്, ദേവികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാര്‍, എസ് എം കുമാര്‍, വി കെ സെന്തില്‍കുമാര്‍, എഇഒ മഞ്്ജുള, ബിപിഒ ഹെല്‍സി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.