ലൈഫ് മിഷന്‍ പദ്ധതി: പത്തനംതിട്ട ജില്ലയിലെ രണ്ടു ഭവന സമുച്ചയങ്ങളുടെ നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

post

നിര്‍മ്മാണം ആരംഭിച്ചത് 100 കുടുംബങ്ങള്‍ക്കുള്ള ഫഌറ്റ് സമുച്ചയങ്ങള്‍

പത്തനംതിട്ട : ലൈഫ് മിഷന്‍ പദ്ധതിപ്രകാരം പത്തനംതിട്ട ജില്ലയിലെ രണ്ടു ഭവന സമുച്ചയങ്ങളുടെ നിര്‍മ്മാണോദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ജില്ലയിലെ പന്തളത്തും ഏനാത്തുമായി ആരംഭിക്കുന്ന ഭവന സമുച്ചയങ്ങളിലൂടെ നൂറു കുടുംബങ്ങള്‍ക്കാണ് വീടൊരുങ്ങുക. പന്തളത്ത് രണ്ടു ടവറുകളിലായി 44 ഫഌറ്റുകളും ഏനാത്ത് രണ്ടു ടവറുകളിലായി 56 ഫഌറ്റുകളുമാണ് ഒരുങ്ങുന്നത്. ആറുമാസമാണ് നിര്‍മ്മാണ കാലാവധി. 

ലൈഫ് മിഷന്‍ പദ്ധതിയുടെ മൂന്നാംഘട്ടമായ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടന ചടങ്ങുകള്‍ പന്തളം മുടിയൂര്‍ക്കോണം മന്നത്തുകോളനിയിലുള്ള സാംസ്‌കാരികനിലയത്തിലാണ് സംഘടിപ്പിച്ചത്. 

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലയുടെ ചുമതലയുള്ള വനംവന്യജീവി വകുപ്പ് മന്ത്രി കെ.രാജു ശിലാഫലകം അനാച്ഛാദന ചടങ്ങ് ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു.  പന്തളം നഗരസഭയിലെ ശിലാഫലകം അനാച്ഛാദനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി.കെ സതിയും ഏഴംകുളം ഗ്രാമപഞ്ചായത്തിലെ ശിലാഫലകം അനാച്ഛാദനം ജില്ലാ പഞ്ചായത്ത് അംഗം ബി.സതികുമാരിയും നിര്‍വഹിച്ചു.

പന്തളം നഗരസഭ വൈസ് ചെയര്‍മാന്‍ ആര്‍.ജയന്‍, നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.രാമന്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രാധാ രാമചന്ദ്രന്‍, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലസിത ടീച്ചര്‍, നഗരസഭ സെക്രട്ടറി ജി.ബിനു, ഏഴംകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാമണി ഹരികുമാര്‍, ലൈഫ്മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ സി.പി സുനില്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു