ജില്ലയില്‍ 106 പേര്‍ക്ക് കോവിഡ്
വയനാട്: ജില്ലയില്‍ ഇന്നലെ 106 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 105 പേര് രോഗമുക്തി നേടി. നാല് ആരോഗ്യ പ്രവര്‍ത്തകര്‍, ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥ എന്നിവര്‍ ഉള്‍പ്പെടെ 98 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. എട്ട് പേര് ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2,880 ആയി. 2,196 പേര് ഇതുവരെ രോഗമുക്തരായി. നിലവില്‍ 668 പേരാണ് ചികിത്സയിലുള്ളത്.
സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവര്‍
മേപ്പാടി സ്വദേശികള്‍ - 20, കണിയാമ്പറ്റ സ്വദേശികള്‍ - 16, മീനങ്ങാടി സ്വദേശികള്‍ - 10, ബത്തേരി സ്വദേശികള്‍ - 8, പനമരം സ്വദേശികള്‍ - 6, എടവക, തവിഞ്ഞാല്‍, പൊഴുതന സ്വദേശികളായ അഞ്ച് പേര് വീതം, വെള്ളമുണ്ട, കല്‍പ്പറ്റ നാലുപേര്‍ വീതം, മാനന്തവാടി സ്വദേശികള്‍ - 3, നെന്മേനി, മുട്ടില്‍ സ്വദേശികളായ രണ്ടുപേര്‍ വീതം, തിരുനെല്ലി, മൂപ്പൈനാട്, പടിഞ്ഞാറത്തറ, നടവയല്‍ സ്വദേശികളായ ഓരോരുത്തരും നാല് കോഴിക്കോട് സ്വദേശികളുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായയത്.
ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍
സെപ്റ്റംബര്‍ 21ന് കര്‍ണാടകയില്‍ നിന്നും വന്ന പനമരം സ്വദേശികളായ രണ്ടുപേര്‍, സെപ്റ്റംബര്‍ 14ന് കൊല്‍ക്കത്തയില്‍ നിന്നും വന്ന മേപ്പാടി സ്വദേശി, സെപ്തംബര്‍ 23ന് ബാംഗ്ലൂരില്‍ നിന്നും വന്ന വെങ്ങപ്പള്ളി സ്വദേശി, സെപ്തംബര്‍ 19ന് രാജസ്ഥാനില്‍ നിന്ന് വന്ന പടിഞ്ഞാറത്തറ സ്വദേശി, സെപ്റ്റംബര്‍ 15ന് മുംബൈയില്‍ നിന്നും വന്ന മുള്ളന്‍കൊല്ലി സ്വദേശി, ബാംഗ്ലൂരില്‍ നിന്ന് വന്ന പടിഞ്ഞാറത്തറ സ്വദേശി, കര്‍ണാടകയില്‍ നിന്ന് വന്ന മീനങ്ങാടി സ്വദേശി.
രോഗമുക്തി നേടിയവര്‍
ബത്തേരി സ്വദേശികള്‍ - 20 , തൊണ്ടര്‍നാട് സ്വദേശികള്‍ - 10, മേപ്പാടി സ്വദേശികള്‍ - 8, തരിയോട്, മീനങ്ങാടി സ്വദേശികളായ ഏഴ് പേര് വീതം, നെന്മേനി, മുട്ടില്‍ സ്വദേശികളായ അഞ്ചുപേര്‍ വീതം, അമ്പലവയല്‍ സ്വദേശികള്‍ - 4, പൂതാടി, വെള്ളമുണ്ട, എടവക, പടിഞ്ഞാറത്തറ, നൂല്‍പ്പുഴ സ്വദേശികളായ മൂന്ന് പേര് വീതം, തിരുനെല്ലി സ്വദേശികള്‍ - 2, കണിയാമ്പറ്റ, പുല്‍പ്പള്ളി, വൈത്തിരി, പിണങ്ങോട്, പനമരം, കല്‍പ്പറ്റ, തവിഞ്ഞാല്‍ സ്വദേശികളായ ഓരോരുത്തരും, 12 കോഴിക്കോട് സ്വദേശികളും, കണ്ണൂര്‍, തിരുവനന്തപുരം, പാലക്കാട് സ്വദേശികളായ ഓരോരുത്തരുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.
189 പേര് പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്നലെ പുതുതായി നിരീക്ഷണത്തിലായത് 189 പേരാണ്. 265 പേര് നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3,444 പേര്. ഇന്നലെ വന്ന 89 പേര് ഉള്‍പ്പെടെ 657 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് 1,803 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 80,272 സാമ്പിളുകളില്‍ 74,623 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 71,743 നെഗറ്റീവും 2,880 പോസിറ്റീവുമാണ്.