കണ്ടെയിന്‍മെന്റ് സോണുകളില്‍ കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍

post

ഇടുക്കി: കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി താഴെപ്പറയുന്ന ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ / പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണ്‍ ആയി വിജ്ഞാപനം പുറപ്പെടുവിച്ചു. പ്രസ്തുത പ്രദേശങ്ങളില്‍ കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

1. ഏലപ്പാറ ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന ഏലപ്പാറ അനില ടെക്‌സ്‌റ്റൈല്‍സിന്റെ 500 മീറ്റര്‍ ചുറ്റളവിലുള്ള ഭാഗം

2. ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്ത് 4, 13 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന (i) കൂക്കനാര്‍ കുടിവെള്ള പദ്ധതി മുതല്‍ ഉടുമ്പന്‍ചോല ടൗണ്‍ വരെ റോഡിന്റെ ഇരുവശവും, (ii) ഉടുമ്പന്‍ചോല കള്ളുഷാപ്പ് മുതല്‍ ഉടുമ്പന്‍ചോല ടൗണ്‍ വരെ റോഡിന്റെ ഇരുവശവും, (iii) ഉടുമ്പന്‍ചോല കോഓപ്പറേറ്റീവ് ബാങ്ക് മുതല്‍ ഉടുമ്പന്‍ചോല ടൗണ്‍ വരെ റോഡിന്റെ ഇരുവശവും, (iv) വല്ലറക്കം പാറ ജംഗ്ഷന്‍ മുതല്‍ ഉടുമ്പന്‍ചോല ടൗണ്‍ വരെ റോഡിന്റെ ഇരുവശവും, (v) ഉടുമ്പന്‍ചോല ടൗണ്‍ പൂര്‍ണ്ണമായും

മേല്‍പ്പറഞ്ഞവ കൂടാതെ താഴെപ്പറയുന്ന ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ / പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണായി തുടരുന്നതാണ്.

1. കുമാരമംഗലം ഗ്രാമപഞ്ചായത്ത് 8, 9, 10 വാര്‍ഡുകളില്‍ ഉള്‍പ്പെട്ടുവരുന്ന വെങ്ങല്ലൂര്‍ - അടിമാലി റോഡ് മുതല്‍ പൈങ്കുളം നാഗപ്പുഴ വരെയുള്ള മൂന്ന് പോക്കറ്റ് റോഡുകളുടെ ഇരുവശവും പാറ ജംഗ്ഷന്‍ മുതല്‍ മൈലക്കൊമ്പ് ചര്‍ച്ച് വരെയും, ത്രിവേണി ജംഗ്ഷന്‍ മുതല്‍ പൈങ്കുളം മദര്‍ ആന്റ് ചൈല്‍ഡ് ഫൗണ്ടേഷന്‍ വരെയും, മില്ലുംപടി മുതല്‍ പൈങ്കുളം നാറാത്തണത്ത് സ്റ്റോര്‍ വരെയും.

2. തൊടുപുഴ മുനിസിപ്പാലിറ്റി 1, 2, 5, 35 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന  വെങ്ങല്ലൂര്‍ ട്രാഫിക് സിഗ്‌നല്‍ മുതല്‍  മൂവാറ്റുപുഴ റോഡില്‍ സുലഭ സൂപ്പര്‍മാര്‍ക്കറ്റ് വരെയും, മണക്കാട് റോഡില്‍ കോലാനി ബൈപാസ്സിലെ മുണ്ടിയാടി പാലം വരെയും, അടിമാലി റോഡില്‍ പ്ലാവിന്‍ചുവട് മില്ലുംപടി വരെയും, തൊടുപുഴ റോഡില്‍ മലബാര്‍ ഹോട്ടല്‍ വരെയുമുള്ള റോഡുകളുടെ ഇരുവശവുമുള്ള ഭാഗങ്ങള്‍

3. വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് 9, 6 വാര്‍ഡുകള്‍ പൂര്‍ണ്ണമായും

4. ദേവികുളം ഗ്രാമപഞ്ചായത്ത് 14ാം വാര്‍ഡില്‍ നെറ്റിക്കുടി ടോപ്പ് ഡിവിഷന്‍, ലോവര്‍ ഡിവിഷന്‍ എന്നീ ഭാഗങ്ങള്‍

5. മൂന്നാര്‍ ഗ്രാമപഞ്ചായത്ത് 7ാംവാര്‍ഡില്‍ ഉള്‍പ്പെടുന്ന കണ്ണിമല ഫാക്ടറി ഡിവിഷന്‍ പൂര്‍ണ്ണമായും

6. ശാന്തന്‍പാറ ഗ്രാമപഞ്ചായത്ത് 5ാം വാര്‍ഡ്

7. ഇടവെട്ടി ഗ്രാമപഞ്ചായത്ത് 6ാംവാര്‍ഡിലെ ആശാരിക്കുന്ന്  മുരളിക്കവല റോഡ്, ആശാരിക്കുന്ന് - ചിലവ് റോഡ്, ആശാരിക്കുന്ന് - മീന്‍മുട്ടി റോഡ് എന്നീ റോഡുകളിലെ ആശാരിക്കുന്ന് മുതലുള്ള 100 മീറ്റര്‍ ഭാഗങ്ങളുടെ ഇരുവശങ്ങളും

8. വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് (i) 14ാം വാര്‍ഡ് പൂര്‍ണ്ണമായും, (ii) തൊടുപുഴ  പന്നിമറ്റം റോഡില്‍ കൊന്താല പള്ളി ജുമാ മസ്ജിദ് മുതല്‍ ഇളംദേശം സ്‌കൂള്‍ വരെയുള്ള റോഡിന് ഇരുവശവുമുള്ള ഭാഗങ്ങളും (iii) കലയന്താനി  വെട്ടിമറ്റം റോഡില്‍ ആനച്ചാല്‍ വളവ് മുതല്‍ ഇളംദേശം വരെയുള്ള ഭാഗങ്ങളും

9. വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് 5ാം വാര്‍ഡിലെ വണ്ടിപ്പെരിയാര്‍ ടൗണ്‍ മുതല്‍ ചൂരക്കുളം ആറ്റോരം വരെയുള്ള ഭാഗം

10. നെടുങ്കണ്ടം ഗ്രാമപഞ്ചായത്തില്‍ 14,15 വാര്‍ഡുകളില്‍ ഉള്‍പ്പെട്ടു വരുന്ന നെടുങ്കണ്ടം കല്‍കൂന്തല്‍ റോഡില്‍ നെടുങ്കണ്ടം ബി.എഡ്. കോളേജ് മുതല്‍ സുഗന്ധഗിരി വരെ റോഡിനിരുവശവുമുള്ള പ്രദേശങ്ങളും, 3, 4 വാര്‍ഡുകളില്‍ ഉള്‍പ്പെട്ടു വരുന്ന നെടുങ്കണ്ടം - പച്ചടി റോഡില്‍ യുവരാജ് ഹോട്ടല്‍ മുതല്‍ ഹോളിക്രോസ് സ്‌കൂള്‍ വരെ റോഡിനിരുവശവുമുള്ള പ്രദേശങ്ങളും, 16 17 വാര്‍ഡുകളില്‍ ഉള്‍പ്പെട്ടുവരുന്ന നെടുങ്കണ്ടം - താന്നിമൂട് റോഡില്‍ കിഴക്കേ കവല മുതല്‍ SDA സ്‌കൂള്‍ വരെ റോഡിനിരുവശവുമുള്ള പ്രദേശങ്ങളും, 3, 4, 5, 6, 14, 15, 16 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ബി.എഡ്. കോളേജ് മുതല്‍ സുഗന്ധഗിരി വരെയുള്ള നെടുങ്കണ്ടം - കല്‍കൂന്തല്‍ റോഡിന്റെ ഇരുവശവും, 3, 4 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന യുവരാജ് ഹോട്ടല്‍ മുതല്‍ ഹോളിക്രോസ് സ്‌കൂള്‍ വരെയുള്ള നെടുങ്കണ്ടം പച്ചടി റോഡിന്റെ ഇരുവശവും, 6, 14 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന കിഴക്കേ കവല മുതല്‍ SDA സ്‌കൂള്‍ വരെയുള്ള നെടുങ്കണ്ടം താന്നിമൂട് റോഡിന്റെ ഇരുവശവും

11. കുടയത്തൂര്‍ ഗ്രാമപഞ്ചായത്ത് (i) 8, 9, 10 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന കാഞ്ഞാര്‍ പാലം മുതല്‍ കുടയത്തൂര്‍ ബാങ്ക് ജംഗ്ഷന്‍ വരെയുള്ള തൊടുപുഴ  മൂലമറ്റം റോഡിന്റെ ഇരുവശവും (ii) 9-ാം വാര്‍ഡ് പൂര്‍ണ്ണമായും

12. ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്ത് 15, 16 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന ഉടുമ്പന്നൂര്‍ ടൗണിലെ കുളപ്പാറ ജംഗ്ഷന്‍ മുതല്‍ പാറക്കവല ജംഗ്ഷന്‍ ഉള്‍പ്പെടുന്ന പ്രദേശവും, ഉടുമ്പന്നൂര്‍ - ഇടമറുക്  കാരുക്കപള്ളി റോഡ് മുതല്‍ പാറേക്കവല - എല്ലാപ്പുഴക്കവല റോഡ്, അറമംഗലം ജംഗ്ഷന്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളും

13. പീരുമേട് ഗ്രാമപഞ്ചായത്ത് പഴയ പാമ്പനാര്‍ മുതല്‍ മുക്രത്താന്‍ വളവ് വരെയുള്ള 6, 11, 12 വാര്‍ഡുകളില്‍ ഉള്‍പ്പെട്ട, നാഷണല്‍ ഹൈവേയുടെ ഇരുവശവും മാര്‍ക്കറ്റും പാമ്പനാര്‍ ടൗണും ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍

14. ഇരട്ടയാര്‍ ഗ്രാമപഞ്ചായത്ത് (i) 7-ാം വാര്‍ഡിലെ സാംസ്‌കാരിക നിലയം (ഗവ. ആയുര്‍വേദ ഹോസ്പിറ്റല്‍) മുതല്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പെട്രോള്‍ പമ്പ് വരെയുള്ള ഇരട്ടയാര്‍ - കട്ടപ്പന റോഡിന്റെ ഇരുവശവും, (ii) 7-ാം വാര്‍ഡിലെ ഇരട്ടയാര്‍ ജംഗ്ഷന്‍ മുതല്‍ ഗുരുചിത്ര ഹോസ്പിറ്റല്‍ വരെയുള്ള തുളസിപ്പാറ റോഡിന്റെ ഇരുവശവും, (iii) 8-ാം വാര്‍ഡിലെ നാല് സെന്റ് കോളനിയും

15. അയ്യപ്പന്‍കോവില്‍ ഗ്രാമപഞ്ചായത്ത് 1, 3, 5, 13 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന (i) മേരികുളം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മുതല്‍ തോണിത്തടി എസ്.എന്‍.ഡി.പി. വെയ്റ്റിംഗ് ഷെഡ് വരെയുള്ള കട്ടപ്പന - കുട്ടിക്കാനം റോഡിന്റെ ഇരുവശവും (ii) മേരികുളം ജംഗ്ഷന്‍ മുതല്‍ മേരികുളം സബ് സെന്റര്‍ വരെയുള്ള മേരികുളം - കുമളി റോഡിന്റെ ഇരുവശവും

16. കട്ടപ്പന മുനിസിപ്പാലിറ്റി രണ്ടാം വാര്‍ഡിലെ സെന്റ് സ്റ്റീഫന്‍സ് ചര്‍ച്ച് മുതല്‍ ചെമ്പകപ്പാറ വരെയുള്ള നിര്‍മ്മല സിറ്റി - വാഴവര റോഡിന്റെ ഇരുവശവും

17. പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത് 8-ാം വാര്‍ഡ്

കണ്ടെയിന്‍മെന്റ് സോണ്‍ ആയി വിജ്ഞാപനം ചെയ്തിരുന്ന താഴെപ്പറയുന്ന ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ / പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണ്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

1. തൊടുപുഴ മുനിസിപ്പാലിറ്റി 26, 27, 28 വാര്‍ഡുകളിലെ മൈക്രോ കണ്ടെയിന്‍മെന്റ് സോണ്‍

2. വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് 4, 5 വാര്‍ഡുകളിലെ മൈക്രോ കണ്ടെയിന്‍മെന്റ് സോണ്‍