കോവിഡ് 19: ജില്ലയില്‍ 3522 പേര്‍ ചികിത്സയില്‍

post

പാലക്കാട്‌ : കോവിഡ് 19 ബാധിതരായി  ജില്ലയില്‍ നിലവില്‍ 3522 പേരാണ് ചികിത്സയിലുള്ളത്. ഇന്നലെ (സെപ്റ്റംബര്‍ 28) ജില്ലയില്‍ 378 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 209 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.  

ഇതുവരെ 62561 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 60036 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്നലെ 607 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 340 സാമ്പിളുകള്‍ അയച്ചു. 10832 പേര്‍ക്കാണ് ഇതുവരെ  പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 7214 പേര്‍ രോഗമുക്തി നേടി. ഇനി 1472 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.

ഇതുവരെ 137759 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്നലെ മാത്രം 673 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. ജില്ലയില്‍  7873 പേര്‍  വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുന്നുണ്ട്.

24*7 കോള്‍ സെന്റര്‍ നമ്പര്‍ 0491 2505264, 2505189, 2505847.