തോട്ടക്കോണം ജിഎച്ച്എസ്എസ് ബഹുനില കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു

post

പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ പദ്ധതിയുടെ ഭാഗമായി തോട്ടക്കോണം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന ബഹുനില കെട്ടിടത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ മുഖേന  നിര്‍വഹിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ കീഴില്‍ മൂന്നു കോടി രൂപ വിനിയോഗിച്ചാണ് കെട്ടിടം നിര്‍മിക്കുന്നത്.

പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍, വ്യവസായ മന്ത്രി ഇ. പി. ജയരാജന്‍, ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് എന്നിവര്‍ സംസാരിച്ചു. ചിറ്റയം ഗോപകുമാര്‍ എംഎല്‍എ വീഡിയോ കോണ്‍ഫറന്‍സ് മുഖേന സന്നിഹിതനായ ചടങ്ങില്‍ പന്തളം നഗരസഭാ ചെയര്‍പേഴ്‌സണ്‍ റ്റി. കെ. സതി ശിലാ അനാച്ഛാദനം നിര്‍വഹിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ ബാബു,  പന്തളം നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രാധാ രാമചന്ദ്രന്‍, വാര്‍ഡ് കൗണ്‍സിലര്‍മാരായ സുനിതാ വേണു, കെ. ആര്‍. വിജയകുമാര്‍, മഞ്ജു വിശ്വനാഥ്, ജി. അനില്‍ കുമാര്‍, പിടിഎ പ്രസിഡന്റ് റ്റി.bഎം. പ്രമോദ് കുമാര്‍, സ്‌കൂള്‍ ജാഗ്രതാ സമിതി കണ്‍വീനര്‍ മണിക്കുട്ടന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എല്‍. മായ, ഹെഡ്മാസ്റ്റര്‍ അന്‍വര്‍ റഷീദ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രാജേഷ് എസ്. വള്ളിക്കോട് തുടങ്ങിയവര്‍ പങ്കെടുത്തു.