ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത് 25 പേര്‍ക്ക്

post

പത്തനംതിട്ട: ജില്ലയില്‍ ഇന്നലെ 25 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. 196 പേര്‍ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശ രാജ്യത്ത് നിന്ന് വന്നതും, 24 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 9 പേരുണ്ട്.

രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥപനങ്ങള്‍ തിരിച്ചുളള കണക്ക്

ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം

1, തിരുവല്ല (കാവുംഭാഗം, ആലംതുരുത്തി, തിരുവല്ല, അഴിയിടത്തുചിറ, മഞ്ഞാടി) 6

2, ചെറുകോല്‍ 1

3 ഏറത്ത് (മണിക്കാല, വടക്കടത്തുകാവ്) 3

4 എഴുമറ്റൂര്‍ 1

5 ഏഴംകുളം 1

6 കടമ്പനാട് 1

7 കടപ്ര 1

8 കല്ലൂപ്പാറ 1

9 കോട്ടാങ്ങല്‍ 1

10 കുളനട 1

11 കുറ്റൂര്‍ 1

12 മല്ലപ്പളളി 1

13 പളളിക്കല്‍ 1

14 പ്രമാടം 1

15 റാന്നി 1

16 റാന്നി പഴവങ്ങാടി 2

17 മറ്റ് ജില്ലക്കാര്‍ 1

ജില്ലയില്‍ ഇതുവരെ ആകെ 8948 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 6449 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്നലെ കോവിഡ് ബാധിതരായ മൂന്നു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. 1) 04.10.2020ല്‍ രോഗബാധ സ്ഥിരീകരിച്ച പളളിക്കല്‍ സ്വദേശി (69) 05.10.2020ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മരിച്ചു. 2) 17.09.2020ല്‍ രോഗബാധ സ്ഥിരീകരിച്ച ഏനാത്ത് സ്വദേശി (70) 05.10.2020ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മരിച്ചു. 3) 30.09.2020ല്‍ രോഗബാധ സ്ഥിരീകരിച്ച തിരുവല്ല കാവുംഭാഗം സ്വദേശിനി (51) 03.10.2020ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചു. കോവിഡ് 19 മൂലം ജില്ലയില്‍ ഇതുവരെ 57 പേര്‍ മരിച്ചു. കൂടാതെ കോവിഡ് ബാധിതരായ മൂന്നുപേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചിട്ടുണ്ട്. 

ജില്ലയില്‍ 196 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 6613 ആണ്. പത്തനംതിട്ട ജില്ലക്കാരായ 2275 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2182 പേര്‍ ജില്ലയിലും, 93 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 195 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 124 പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 65 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 67 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളേജ് സിഎഫ്എല്‍ടിസിയില്‍ 147 പേരും, പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസിയില്‍ 69 പേരും, പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസിയില്‍ 56 പേരും, ഇരവിപേരൂര്‍ സിഎഫ്എല്‍ടിസിയില്‍ 46 പേരും, അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസിയില്‍ 73 പേരും,  നെടുമ്പ്രം സിഎഫ്എല്‍ടിസിയില്‍ 40 പേരും, മല്ലപ്പളളി സിഎഫ്എല്‍ടിസിയില്‍ 25 പേരും ഐസൊലേഷനില്‍ ഉണ്ട്. 

ജില്ലയില്‍ ലക്ഷണങ്ങള്‍ ഇല്ലാത്ത, കോവിഡ്19 ബാധിതരായ 1258 പേര്‍ വീടുകളില്‍ ചികിത്സയിലുണ്ട്. സ്വകാര്യ ആശുപത്രികളില്‍ 118 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 2283 പേര്‍ ഐസോലേഷനില്‍ ആണ്. ജില്ലയില്‍ 14870 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2319 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3529 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും  തിരിച്ചെത്തിയ 163 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ 209 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 20718 പേര്‍ നിരീക്ഷണത്തിലാണ്.