ജില്ലയില്‍ 207 പേര്‍ക്ക് കൂടി കോവിഡ്
കാസര്‍കോട്: ഇന്നലെ ജില്ലയില്‍ 207 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 189 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 5 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ 13 പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 170 പേര്‍ക്ക് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ. എ. വി. രാംദാസ് പറഞ്ഞു.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4,588 പേര്‍
വീടുകളില്‍ 3,260 പേരും സ്ഥാപനങ്ങളില്‍ 1,328 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4,588 പേരാണ്. പുതിയതായി 299 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 275 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 165 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 257 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 282 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 194 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
12,476 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 771 പേര്‍ വിദേശത്ത് നിന്നെത്തിയവരും 597 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 11,108 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 8,904 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 105 ആയി. നിലവില്‍ 3,467 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 2,127 പേര്‍ വീടുകളില്‍ ചികിത്സയിലാണ്.
കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍ 30
ബദിയഡുക്ക 2
ബേഡഡുക്ക 1
ചെമ്മനാട് 14
ചെങ്കള 4
ചെറുവത്തൂര്‍ 4
ദേലംപാടി 1
ഈസ്റ്റ് എളേരി 1
കളളാര്‍ 2
കാഞ്ഞങ്ങാട് 32
കാസര്‍കോട് 4
കയ്യൂര്‍ ചീമേനി 12
കിനാനൂര്‍ കരിന്തളം 5
കോടോം ബേളൂര്‍ 2
കുംബഡാജെ 1
കുമ്പള3
മധൂര്‍4
മടിക്കൈ 5
മംഗല്‍പാടി 7
മഞ്ചേശ്വരം 6
മൊഗ്രാല്‍ പൂത്തൂര്‍ 2
നീലേശ്വരം 14
പടന്ന 4
പളളിക്കര 10
പിലിക്കോട് 2
പുല്ലീര്‍ പെരിയ 19
പുത്തിഗെ 2
തൃക്കരിപ്പൂര്‍ 3
ഉദുമ 8
വലിയപ്പറമ്പ 1
വെസ്റ്റ് എളേരി 1
മറ്റ് ജില്ല
മാടായി 1
കോവിഡ് നെഗറ്റീവായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
ചെമ്മനാട് 8
കാസര്‍കോട് 10
കുമ്പള 7
എന്‍മകജെ 2
ചെങ്കള 19
മൊഗ്രാല്‍ പൂത്തൂര്‍ 5
മുളിയാര്‍ 3
നീലേശ്വരം 10
അജാനൂര്‍ 9
ഉദുമ 2
പൈവളിഗ 1
പളളിക്കര 4
കാഞ്ഞങ്ങാട് 13
കയ്യൂര്‍ ചീമേനി 12
വലിയപ്പറമ്പ 4
പടന്ന 4
ചെറുവത്തൂര്‍ 10
ഈസ്റ്റ് എളേരി 3
മഞ്ചേശ്വരം 4
മീഞ്ച 1
മധൂര്‍ 3
ബളാര്‍ 2
മംഗല്‍പാടി 4
ബേഡഡുക്ക 8
മടിക്കൈ 5
കോടോം ബേളൂര്‍ 1
തൃക്കരിപ്പൂര്‍ 3
പുത്തിഗെ 2
കിനാനൂര്‍ കരിന്തളം 3
പിലിക്കോട് 1
പുല്ലൂര്‍ പെരിയ 3
കളളാര്‍ 2
വെസ്റ്റ് എളേരി 1
കാറഡുക്ക 1