ജില്ലയില്‍ 135 പേര്‍ക്ക് കോവിഡ്

post

· 127 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെ രോഗബാധ

· 102 പേര്‍ രോഗമുക്തി നേടി

വയനാട് : ജില്ലയില്‍ ഇന്നലെ (06.10.20) 131 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 102 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 7 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഒരാള്‍ വിദേശത്ത് നിന്നും എത്തിയതാണ്. 127 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4249 ആയി. 3153 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1073 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 261 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 34 പേര്‍ ഇതര ജില്ലകളില്‍ ചികിത്സയിലാണ്.

സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവര്‍ -

തവിഞ്ഞാല്‍ സ്വദേശികള്‍ 20,  വെള്ളമുണ്ട സ്വദേശികള്‍ 18, കല്‍പ്പറ്റ സ്വദേശികള്‍ 14, വെങ്ങപ്പള്ളി സ്വദേശികള്‍ 14 , മാനന്തവാടി സ്വദേശികള്‍ 10, പടിഞ്ഞാറത്തറ, മേപ്പാടി സ്വദേശികളായ 8 പേര്‍ വീതം, പൊഴുതന, തരിയോട്, കണിയാമ്പറ്റ സ്വദേശികളായ 5 പേര്‍ വീതം, ബത്തേരി സ്വദേശികള്‍ 4, മുട്ടില്‍ സ്വദേശികള്‍ 3, തിരുനെല്ലി, നെന്മേനി, മീനങ്ങാടി, പനമരം, വൈത്തിരി സ്വദേശികളായ 2 പേര്‍ വീതം, എടവക, പൂതാടി സ്വദേശികളായ ഓരോരുത്തര്‍ക്കും ഒരു നീലഗിരി സ്വദേശിക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപ്പെട്ടത്. ഇവരില്‍ വൈത്തിരി, കല്‍പ്പറ്റ ആശുപത്രികളിലെ ഓരോ ജീവനക്കാരും ഉള്‍പ്പെടുന്നു.

വിദേശം, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ -

സെപ്റ്റംബര്‍ 25 ന് സൗദി അറേബ്യയില്‍ നിന്ന് വന്ന പടിഞ്ഞാറത്തറ സ്വദേശി,  ഒക്ള്‍ടോബര്‍ 9 ന് കര്‍ണാടകയില്‍ നിന്ന് വന്ന തരിയോട് സ്വദേശി,  സപ്തംബര്‍ 26 ന് ബാംഗ്ലൂരില്‍ നിന്ന് വന്ന കല്‍പ്പറ്റ സ്വദേശി കളായ രണ്ടുപേര്‍, സെപ്റ്റംബര്‍ 26 ന് ബാംഗ്ലൂരില്‍ നിന്ന് വന്ന  വെള്ളമുണ്ട  സ്വദേശി, കര്‍ണാടകയില്‍ നിന്ന് വന്ന കോട്ടത്തറ സ്വദേശി, സപ്തംബര്‍ 29 ന് ഊട്ടിയില്‍ നിന്ന് വന്ന നെന്മേനി സ്വദേശി, ഹൈദരാബാദില്‍ നിന്ന് വന്ന  പടിഞ്ഞാറത്തറ സ്വദേശി എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും  വിദേശത്തുനിന്നും എത്തി രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍.

രോഗമുക്തി നേടിയവര്‍ -

പനമരം സ്വദേശികള്‍ 9, കണിയാമ്പറ്റ, തരിയോട് സ്വദേശികളായ 8 പേര്‍   വീതം, വെള്ളമുണ്ട സ്വദേശികള്‍ 7,  മുട്ടില്‍, നെന്മേനി,മേപ്പാടി സ്വദേശി കളായ 6 പേര്‍ വീതം, പൊഴുതന, മീനങ്ങാടി  സ്വദേശികളായ അഞ്ചുപേര്‍ വീതം, മാനന്തവാടി , ഇടവക, തവിഞ്ഞാല്‍ സ്വദേശികളായ നാല് പേര്‍ വീതം,  പുല്‍പ്പള്ളി സ്വദേശികള്‍ 3, ബത്തേരി സ്വദേശികള്‍ 2, പൂതാടി, നൂല്‍പ്പുഴ, മുള്ളന്‍കൊല്ലി, തിരുനെല്ലി, തൊണ്ടര്‍നാട്, കല്‍പ്പറ്റ സ്വദേശികളായ ഓരോരു ത്തര്‍ക്കും  വീടുകളില്‍ കഴിഞ്ഞിരുന്ന 19 പേര്‍ക്കുമാണ് രോഗം ഭേദമായത്.

472 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്നലെ (06.10) പുതുതായി നിരീക്ഷണത്തിലായത് 472 പേരാണ്. 158 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3967 പേര്‍. ഇന്നലെ വന്ന 77 പേര്‍ ഉള്‍പ്പെടെ 757 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്നലെ 1971 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 99304 സാമ്പിളുകളില്‍ 95782 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 91533 നെഗറ്റീവും 4249 പോസിറ്റീവുമാണ്.