കായംകുളം ഫയര്‍ഫോഴ്സിന് പുതിയ ആംബുലന്‍സ്

post

ആലപ്പുഴ: കായംകുളം അഗ്‌നി രക്ഷാനിലയത്തിന് വാങ്ങിയ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ആംബുലന്‍സിന്റെ ഫ്‌ ളാഗ് ഓഫ് യു. പ്രതിഭ എംഎല്‍എ നിര്‍വ്വഹിച്ചു. എംഎല്‍എയുടെ പ്രത്യേക വികസന നിധിയില്‍ നിന്നും 17 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ ആംബുലന്‍സ് വാങ്ങിയത്. കായംകുളം അഗ്‌നിരക്ഷാ നിലയത്തില്‍ നിലവില്‍ ഉണ്ടായിരുന്ന ആംബുലന്‍സ് കാലപ്പഴക്കത്താല്‍ തകരാറിലായിരുന്നു. ഇതുമൂലം അടിയന്തര സാഹചര്യങ്ങളില്‍ സഹായം എത്തിക്കാന്‍ സമീപ പ്രദേശങ്ങളില്‍ നിന്നുള്ള അഗ്‌നി രക്ഷാ നിലയങ്ങളില്‍ നിന്നുള്ള ആംബുലന്‍സ് സേവനമാണ് ഉപയോഗിച്ചിരുന്നത്. ഈ വിഷയം എംഎല്‍എയുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കായംകുളം അഗ്‌നി രക്ഷാനിലയത്തിന് പുതിയ ആംബുലന്‍സ് അനുവദിച്ചത്. കോവിഡ് കാലത്ത് പൊതുജനങ്ങള്‍ക്ക് ഈ ആംബുലന്‍സ് ഏറെ പ്രയോജനകരമാകുമെന്നു യു പ്രതിഭ എം.എല്‍.എ. പറഞ്ഞു.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ അഡ്വ.bഎന്‍. ശിവദാസന്‍, വാര്‍ഡ് കൗണ്‍സിലര്‍ ആറ്റക്കുഞ്ഞ്, മുതുകുളം ബിഡിഒ ലിജോ, അഗ്‌നിരക്ഷാനിലയം ജില്ലാ ഓഫീസര്‍ അഭിലാഷ്, സ്റ്റേഷന്‍ ഓഫീസര്‍ ഷെഫീക്ക് എന്നിവര്‍ പങ്കെടുത്തു.