വട്ടേനാട് ഗവ. എല്‍.പി സ്‌കൂള്‍ സൗന്ദര്യവത്കരണം ഒന്നാംഘട്ടം പൂര്‍ത്തിയായി

post

പാലക്കാട് : വട്ടേനാട് ഗവ. എല്‍.പി സ്‌കൂള്‍ സൗന്ദര്യവത്കരണം ഒന്നാംഘട്ടം പൂര്‍ത്തിയായതിന്റെ ഉദ്ഘാടനം സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ബിജു നിര്‍വഹിച്ചു. സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തിലാണ് സൗന്ദര്യവത്കരണം നടത്തുന്നത്. ഒന്നാംഘട്ട പ്രവൃത്തിയുടെ ഭാഗമായി സ്‌കൂള്‍ അങ്കണം ടെല്‍സ് വിരിച്ചു. പട്ടിത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസിഡന്റ് വി.സുജാത അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം ടി.അബ്ദുള്‍കരീം, പട്ടിത്തറ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ ടി.കെ വിജയന്‍, ബ്ലോക്ക് പഞ്ചായത്തംഗം കെ മനോഹരന്‍, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ എം.എസ് ശങ്കര്‍, എസ്.എസ്.കെ ബ്ലോക്ക് കോഡിനേറ്റര്‍ കെ.ഷാജീവ്, പി.ടി.എ വൈസ് പ്രസിഡന്റ് പി.വി ഷാജി, എം.പി.ടി.എ പ്രസിഡന്റ് എന്‍.എ ദിവ്യ, സംസ്ഥാന യുവജന ക്ഷേമ അംഗങ്ങളായ അഡ്വ. വി.പി റജീന, വി.പി ശ്രീജിത്, സീനിയര്‍ അധ്യാപക വി.സുജാത പങ്കെടുത്തു.