പ്രളയത്തില്‍ തകര്‍ന്ന പെരിമ്പലം -വളിക്കാപ്പറ്റ തൂക്കുപാലം പുനരുദ്ധീകരിക്കുന്നു

post

മലപ്പുറം : പ്രളയത്തില്‍ തകര്‍ന്ന പെരിമ്പലം-വള്ളിക്കാപ്പറ്റ തൂക്കുപാലത്തിന്റെ പുനരുദ്ധാരണ പ്രവൃത്തി ഉദ്ഘാടനം പി. ഉബൈദുള്ള എം.എല്‍.എ നിര്‍വഹിച്ചു. എം.എല്‍.എ യുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്ന് 10 ലക്ഷവും ജില്ലാ പഞ്ചായത്ത് 10 ലക്ഷവും മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് അഞ്ച് ലക്ഷവും ആനക്കയം പഞ്ചായത്തിന്റെ 15 ലക്ഷവും ഉള്‍പ്പടെ 40 ലക്ഷം രൂപ ചെലവഴിച്ചാണ് പാലം പുനര്‍ നിര്‍മിക്കുന്നത്. ആനക്കയം പഞ്ചായത്തിനെയും കൂട്ടിലങ്ങാടി പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പെരിമ്പലം-വള്ളിക്കാപ്പറ്റ തൂക്കുപാലം കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്നത് ഈ പ്രദേശത്തെ ജനങ്ങളെ ഏറെ പ്രയാസത്തിലായിരുന്നു. പാലം പുനര്‍നിര്‍മിക്കുന്നതോടെ പ്രദേശവാസികളുടെ പ്രയാസങ്ങള്‍ക്ക് പരിഹാരമാകും.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍ അധ്യക്ഷനായി. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സലീന ടീച്ചര്‍, ആനക്കയം പഞ്ചായത്ത് പ്രസിഡന്റ് പി.ടി.സുനീറ, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ കെ.എം നസീബ ടീച്ചര്‍, ആനക്കയം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ.ശിഹാബ്, വാര്‍ഡ് അംഗങ്ങളായ ടി.ടി അലി, സലീന ബഷീര്‍,  ടി. അബൂബക്കര്‍, ടി. ഹംസ, ടി.എം. മന്‍സൂര്‍ മാസ്റ്റര്‍, സൈതാലിക്കുട്ടി മാസ്റ്റര്‍, ടി.എം അബ്ദുല്‍ അസീസ്, ടി.കെ മൊയ്തു എന്നിവര്‍ പങ്കെടുത്തു.