സോളാര്‍ സിസ്റ്റം സ്ഥാപിച്ചു
കൊല്ലം : പരവൂര്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ നെടുങ്ങോലം രാമറാവു മെമ്മോറിയല്‍ താലൂക്ക് ആശുപത്രിയിലും സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിലും സോളാര്‍ സിസ്റ്റങ്ങള്‍ സ്ഥാപിച്ചു. ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ സിസ്റ്റങ്ങളുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു.
താലൂക്ക് ആശുപത്രിയില്‍ 12 ലക്ഷം രൂപ ചെലവഴിച്ച് മുപ്പതും കിലോവാട്ടും ആയുര്‍വേദ ആശുപത്രിയില്‍ എട്ടു ലക്ഷം രൂപ ചെലവഴിച്ച് പത്ത് കിലോവാട്ടും ശേഷിയുള്ള സിസ്റ്റങ്ങളാണ് സ്ഥാപിച്ചത്.
നഗരസഭാ അധ്യക്ഷന്‍ കെ പി കുറുപ്പ്, വൈസ് ചെയര്‍പേഴ്സണ്‍ ആര്‍ ഷീബ, സ്ഥിരം സമിതി അധ്യക്ഷരായ അനില്‍ പ്രകാശ്, സുധീര്‍ ചെല്ലപ്പന്‍, വി അംബിക, നിഷാകുമാരി, എ യാക്കൂബ്, താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ വൈ എബ്രഹാം അശോക്, ആയുര്‍വേദ ആശുപത്രി സൂപ്രണ്ട് ഡോ കെ ടി ശ്രീദേവി, നഗരസഭാ സെക്രട്ടറി എന്‍ കെ വൃജ, താലൂക്ക് ആശുപത്രി പി ആര്‍ ഒ ദേവിപ്രിയ, നഗരസഭാ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.