ജില്ലയില്‍ 94 പേര്‍ക്ക് കോവിഡ്, 210 പേര്‍ക്ക് രോഗമുക്തി

post

കാസര്‍കോട് : ജില്ലയില്‍ ശനിയാഴ്ച 94 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 89 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ മൂന്ന് പേരും ഇതരസംസ്ഥാനത്ത് നിന്ന് എത്തിയ രണ്ട് പേര്‍ക്കുമാണ് ഇന്നലെ  കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലുണ്ടായിരുന്ന 210 പേര്‍ക്ക് കോവിഡ് നെഗറ്റീവായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.നിലവില്‍ 1535 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 1148 പേരും വീടുകളില്‍ ചികിത്സയിലാണ്.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4591 പേര്‍

വീടുകളില്‍ 3985 പേരും സ്ഥാപനങ്ങളില്‍ 606 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4591 പേരാണ്. പുതിയതായി 137 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1272 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 252 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 301  പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 137 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 33 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

19556 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 982 പേര്‍ വിദേശത്ത് നിന്നെത്തിയവരും 751 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 17823  പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. 17817  പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. മരണം 204 ആയി

കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയം ഭരണം തിരിച്ചുള്ള കണക്ക്

അജാനൂര്‍-4, ബദിയഡുക്ക-1, ബളാല്‍-1, ബേഡഡുക്ക-1, ചെങ്കള-4, ചെറുവത്തൂര്‍-4, ദേലംബാടി-1, ഈസ്റ്റ് എളേരി-1, ഏന്മകജെ-1, കള്ളാര്‍-6, കാഞ്ഞങ്ങാട്-12, കാറഡുക്ക-1, കാസറഗോഡ്-4, കയ്യൂര്‍ ചീമേനി-1

കിനാനൂര്‍ കരിന്തളം-1, കോടോം ബേളൂര്‍-3, കുമ്പള-1, കുറ്റിക്കോല്‍-2, മധൂര്‍-3, മടിക്കൈ-4, മംഗല്‍പാടി-1, മഞ്ചേശ്വരം-2, നീലേശ്വരം-9, പള്ളിക്കര-2, പനത്തടി-7, പിലിക്കോട്-5, പുല്ലൂര്‍ പെരിയ-2, പുത്തിഗെ-2, തൃകരിപ്പൂര്‍-2, ഉദുമ-1, വെസ്റ്റ് എളേരി-5

കോവിഡ് നെഗറ്റീവ് ആയവരുടെ തദ്ദേശ സ്വയം ഭരണസ്ഥാപനം തിരിച്ചുള്ള കണക്ക് 

അജാനൂര്‍- 9, ബദിയടുക്ക- 4, ബളാല്‍- 1, ചെമ്മനാട് -3, ചെങ്കള -23, ചെറുവത്തൂര്‍- 21, ദേലംമ്പാടി -1, ഈസ്റ്റ് എളേരി- 4, ഏന്മകജെ- 10, കള്ളാര്‍- 5, കാഞ്ഞങ്ങാട്- 8, കാസറഗോഡ് -14, കയ്യൂര്‍ ചീമേനി -11, കിനാനൂര്‍ കരിന്തളം -6, കോടോം ബേളൂര്‍- 4, കുമ്പഡാജെ- 1, കുമ്പള- 7, കുറ്റിക്കോല്‍ -4, മധൂര്‍- 5, മടിക്കൈ- 2, മംഗല്‍പാടി -4, മഞ്ചേശ്വരം -1, മൊഗ്രാല്‍ പുത്തൂര്‍ -1, മുളിയാര്‍ -1, നീലേശ്വരം -25, പടന്ന -4, പള്ളിക്കര- 2, പനത്തടി -3, പിലിക്കോട് -5, പുത്തിഗെ-2, തൃക്കരിപ്പൂര്‍ -7, വലിയപറമ്പ- 9, വെസ്റ്റ് എളേരി -1, ആലപ്പടമ്പ-1, രാമന്‍തളി- 1