ചിത്രം തെളിഞ്ഞു; ജില്ലയില്‍ 5728 സ്ഥാനാര്‍ഥികള്‍

post

കൊല്ലം: ജില്ലയില്‍ ഡിസംബര്‍ എട്ടിന് നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ പട്ടികയായപ്പോള്‍ കൊല്ലം കോര്‍പ്പറേഷന്‍, നാല് മുനിസിപ്പാലിറ്റികള്‍, 11 ബ്ലോക്ക് പഞ്ചായത്തുകള്‍, 70 ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലായി മത്സരരംഗത്ത് ആകെ 5728 സ്ഥാനാര്‍ഥികള്‍. 3034 സ്ത്രീകളും 2694 പുരുഷന്‍മാരും. ട്രാന്‍സ്ജെന്‍ഡേഴ്സായി ആരുമില്ല. പത്രിക പിന്‍വലിക്കുന്ന സമയം അവസാനിച്ചപ്പോള്‍ ഇന്നലെ വരെ 2145 പേര്‍ പത്രിക പിന്‍വലിച്ചു. ആകെ 7873 പേരാണ് പത്രിക സമര്‍പ്പിച്ചിരുന്നത്. ജില്ലാ പഞ്ചായത്തില്‍ 107 സ്ഥാനാര്‍ഥികളും(സ്ത്രീ- 51, പുരുഷന്‍-56) ബ്ലോക്ക് പഞ്ചായത്തുകളില്‍ 528 ഉം(സ്ത്രീ-276, പു.-252), ഗ്രാമപഞ്ചായത്തുകളില്‍ 4417 പേരും (സ്ത്രീ-2353, പു.-2064), കൊല്ലം കോര്‍പ്പറേഷനില്‍ 231 പേരും (സ്ത്രീ-115, പു.-116) മുനിസിപ്പാലിറ്റികളില്‍ 445 പേരും (സ്ത്രീ- 239, പു.-206) സ്ഥാനാര്‍ഥികളാണ്.