തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയില്‍ 16 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

post

കൊല്ലം: ജില്ലയില്‍ ഡിസംബര്‍ എട്ടിന് നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ  ഭാഗമായി 16 വിതരണ,  സ്വീകരണ,  വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജമായി. ബ്ലോക്ക്, നഗരസഭ തലത്തില്‍ ഓരോ വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. 

കൊല്ലം കോര്‍പ്പറേഷന്‍ - ഗവണ്‍മെന്റ് മോഡല്‍ ബോയ്സ് എച്ച് എസ് എസ് തേവള്ളി

ബ്ലോക്ക് പഞ്ചായത്തുകള്‍:

ഓച്ചിറ - കരുനാഗപ്പള്ളി ഗവണ്‍മെന്റ് മോഡല്‍ എച്ച്  എസ് എസ്. ശാസ്താംകോട്ട-  ശാസ്താംകോട്ട ഗവണ്‍മെന്റ് എച്ച് എസ് എസ്, വെട്ടിക്കവല - വെട്ടിക്കവല ഗവണ്‍മെന്റ് മോഡല്‍ എച്ച് എസ് എസ്. പത്തനാപുരം - പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. അഞ്ചല്‍ - അഞ്ചല്‍ വെസ്റ്റ് ഗവണ്‍മെന്റ് എച്ച് എസ് എസ്. കൊട്ടാരക്കര - കൊട്ടാരക്കര ഗവണ്‍മെന്റ് എച്ച് എസ് എസ് & വി എച്ച് എസ് എസ്. ചിറ്റുമല - കുണ്ടറ എം ജി ഡി ബോയ്സ് എച്ച് എസ് എസ്. ചവറ - ശങ്കരമംഗലം ഗവണ്‍മെന്റ് എച്ച് എസ് എസ്. മുഖത്തല - പേരൂര്‍ മീനാക്ഷി വിലാസം ഗവണ്‍മെന്റ് വി എച്ച് എസ് എസ്. ചടയമംഗലം - നിലമേല്‍ എന്‍ എസ് എസ് കോളേജ്, ഇത്തിക്കര - ചാത്തന്നൂര്‍ ഗവണ്‍മെന്റ്  വി എച്ച് എസ് എസ്.

മുനിസിപ്പാലിറ്റികള്‍

പരവൂര്‍ - കോട്ടപ്പുറം ഗവണ്‍മെന്റ് എല്‍ പി എസ്

പുനലൂര്‍ - പുനലൂര്‍ ഗവണ്‍മെന്റ് എച്ച് എസ് എസ്

കരുനാഗപ്പള്ളി - കരുനാഗപ്പള്ളി ഗവണ്‍മെന്റ് ടൗണ്‍ എല്‍  പി എസ്

കൊട്ടാരക്കര - കൊട്ടാരക്കര ഗവണ്‍മെന്റ് വി എച്ച് എസ് എസ് & എച്ച് എസ് ഫോര്‍  ഗേള്‍സ്.