പോളിങ് വിവരങ്ങള്‍ വേഗത്തിലെത്തിച്ച് പോള്‍ മാനേജര്‍ ഡിജിറ്റല്‍ സംവിധാനം

post

ഇടുക്കി : ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ പോളിങ് വിവരങ്ങള്‍ വേഗത്തില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കി നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ ഒരുക്കിയ  പോള്‍ മാനേജര്‍ ഡിജിറ്റല്‍ സംവിധാനം.  പോളിങ് സാമഗ്രികളുടെ വിതരണ സമയം മുതല്‍ പോള്‍ മാനേജര്‍ വഴിയാണ്  ഉദ്യോഗസ്ഥ തലത്തില്‍ വിവരങ്ങള്‍ കൈമാറിയത്. ഈ ഡിജിറ്റല്‍ സംവിധാനം പൊതുജനങ്ങള്‍ക്കോ മാധ്യമങ്ങള്‍ക്കോ നേരിട്ട് ലഭ്യമായിരുന്നില്ല. ജില്ലാ ഭരണകൂടമൊരുക്കിയ കണ്‍ട്രോള്‍ റൂമില്‍ നിന്ന് ഓരോ മണിക്കൂറും ഇടവിട്ട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഡേറ്റ ശേഖരിച്ച് മാധ്യമങ്ങള്‍ക്ക് ലഭ്യമാക്കുകയായിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ വാട്‌സാപ്പ് ഗ്രൂപ്പ് , ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ മാധ്യമങ്ങള്‍ക്കായുള്ള ഗ്രൂപ്പ്, ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് തുടങ്ങിയവയിലൂടെ സമൂഹ മാധ്യമങ്ങളെ പരമാവധി ഉപയോഗിച്ചാണ് ഇക്കുറി തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വിശദാംശങ്ങള്‍  ലഭ്യമാക്കിയത്.

നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ വികസിപ്പിച്ചെടുത്ത ഈ ആപ്പില്‍ പോളിങ് സാമഗ്രികള്‍ കൈപ്പറ്റുന്നത് മുതല്‍ വോട്ടിംഗ് തീര്‍ന്നു  ഇലക്‌ട്രോണിക്ക് വോട്ടിംഗ് മെഷീനുകള്‍ തിരികെ കളക്ഷന്‍ സെന്ററുകളില്‍ എത്തിക്കുന്നത് വരെയുള്ള സമയങ്ങളിലെ ഓരോ പ്രവൃത്തിയും സംബന്ധിച്ചു മുന്‍കൂട്ടി നിശ്ചയിച്ച 21 ചോദ്യാവലികളാണ് ഉള്ളത്. കൂടാതെ പോളിങ് സ്റ്റേഷനിലേക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥര്‍ പുറപ്പെട്ടു തിരിച്ചെത്തുന്നത് വരെയുള്ള വിവരങ്ങള്‍ ആപ്പില്‍ ലഭ്യമായിരുന്നു.

പ്രിസൈഡിങ് ഓഫീസര്‍, ഫസ്റ്റ് പോളിങ് ഓഫീസര്‍, സെക്ടറല്‍ ഓഫീസര്‍ എന്നിവര്‍ക്കാണ് ആപ്പ് ഉപയോഗിക്കുവാന്‍ അനുമതി ഉണ്ടായിരുന്നത്.  ഉദ്യോഗസ്ഥരുടെ ഫോണില്‍ ലഭ്യമാകുന്ന ഒ റ്റി പി നമ്പര്‍ ഉപയോഗിച്ചാണ് ആപ്പില്‍ പ്രവേശിക്കാന്‍ കഴിയുമായിരുന്നുള്ളൂ. ഓപ്പണ്‍ ചെയ്യേണ്ടത് .ഉദ്യോഗസ്ഥര്‍ക്ക് കണക്ക് അപ്‌ഡേറ്റ് ചെയ്യുവാനുള്ള സംവിധാനം, തിരഞ്ഞെടുപ്പ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളില്‍ ലഭ്യമാക്കിയിരുന്നു.

ജില്ല ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ സെബാസ്റ്റ്യന്‍ കെഎല്‍, നോഡല്‍ ഓഫീസര്‍ അനില്‍ കെ ഐസക്  എന്നിവരാണ് എന്‍.ഐ.സിയുമായി ബന്ധപ്പെട്ട സോഫ്റ്റ് വെയറിന്റെ മേല്‍നോട്ടം വഹിച്ചത്. കൂടാതെ ആപ്ലിക്കേഷന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി വോട്ടിംഗിന്റെ അന്നു രാവിലെ മുതല്‍  ഇന്നലെ രാവിലെ വരെ എബിന്‍ ജോസഫ്, ജോബിന്‍ അലക്‌സ്, ഡിജോ ജേക്കബ്, മനു മാത്യു, നീതു ബി,  മിയ പോള്‍, ഡോണി ജോര്‍ജ,് അനീഷ് കുമാര്‍, തുടങ്ങിയവരും  കര്‍മനിരതരായി. എട്ടു ബ്ലോക്കുകളിലും രണ്ടു മുനിസിപ്പാലിറ്റിയിലും പരിശീലനം ലഭിച്ച  ടെക്‌നിക്കല്‍ അസിസ്റ്റന്റ്മാരും  ഇവരോടൊപ്പം  പ്രവര്‍ത്തിച്ചു.