വോട്ടെടുപ്പ് സുഗമം; സമാധാനപരം

post

ജില്ലയില്‍ 77.13% പേര്‍ വോട്ട് രേഖപ്പെടുത്തി

എറണാകുളം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ എറണാകുളം ജില്ലയിലെ പോളിംഗ് ശതമാനം 77.13. ജില്ലയില്‍ ആകെയുള്ള 2588182 വോട്ടര്‍മാരില്‍ 19963 27 പേര്‍ വോട്ട് രേഖപ്പെടുത്തി. ഇതില്‍ 995073 പുരുഷന്മാരും 1001241സ്ത്രീകളും ഉള്‍പ്പെടുന്നു. 

ജില്ലയില്‍ 79.38 % പുരുഷന്മാരും 75.02% സ്ത്രീകളും വോട്ട് ചെയ്തു. 38. 24 % ട്രാന്‍സ്‌ജെന്‍ഡര്‍മാരും വോട്ട് ചെയ്തു. ആകെയുള്ള 34 ല്‍ 13 ട്രാന്‍സ്‌ജെന്‍ഡര്‍മാരാണ് വോട്ട് രേഖപ്പെടുത്തിയത്. 

കൊച്ചി കോര്‍പ്പറേഷനില്‍ 62.01 % പേര്‍ വോട്ട് രേഖപ്പെടുത്തി. നഗരസഭകളില്‍ മുവാറ്റുപുഴയിലാണ് ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയത്. 83.91%. ഏറ്റവും കുറവ് തൃക്കാക്കരയില്‍ 71.99%

കൂത്താട്ടുകുളം  79.8, തൃപ്പൂണിത്തുറ  76.68

കോതമംഗലം  78.86, പെരുമ്പാവൂര്‍  81.16

ആലുവ  75.06, കളമശേരി  75.42

, നോര്‍ത്ത് പറവൂര്‍  80.61, അങ്കമാലി  80.72,

ഏലൂര്‍  81.31, തൃക്കാക്കര  71.99

മരട്  78.61, പിറവം  76.37 എന്നിങ്ങനെയാണ് മറ്റു നഗരസഭകളിലെ പോളിംഗ് ശതമാനം.

ബ്ലോക്ക് പഞ്ചായത്തുകളില്‍ വാഴക്കുളം ബ്ലോക്കിലാണ് ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയത്. 84.11%. ഏറ്റവും കുറവ് കുറവ് ഇടപ്പള്ളിയിലാണ്. 75.07 %

ആലങ്ങാട്  78.45, പറവൂര്‍  80.66

അങ്കമാലി 81.69, കൂവപ്പടി  81.85

വടവുകോട്  83.59 %, വൈപ്പിന്‍  78.04, പള്ളുരുത്തി  79.82, 

മുളന്തുരുത്തി  78.08, കോതമംഗലം  82.14, പാമ്പാക്കുട  77.4,  പാറക്കടവ് 81.72, മുവാറ്റുപുഴ  82. 16 എന്നിങ്ങനെയാണ് ബ്ലോക്ക് പഞ്ചായത്തുകളിലെ പോളിംഗ് ശതമാനം. ജില്ലാ പഞ്ചായത്തിലെ പോളിംഗ് ശതമാനം 80.33 ആണ്. 

ഗ്രാമ പഞ്ചായത്തുകളില്‍ കിഴക്കമ്പലത്താണ് ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയത്. 87.88%. ഏറ്റവും കുറവ്. ഇലഞ്ഞിയാണ് ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത്. 69.15% . 

സുഗമവും സമാധാനപരവുമായാണ് ജില്ലയിലെ വോട്ടിംഗ് പൂര്‍ത്തിയായത്. രാവിലെ ആറിന് മോക്ക് പോളിന് ശേഷം ഏഴിന് വോട്ടിംഗ് ആരംഭിച്ചു. ചിലയിടങ്ങളില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ തകരാര്‍ കണ്ടെത്തിയെങ്കിലും ഉടന്‍ തന്നെ പരിഹരിച്ച് വോട്ടെടുപ്പ് പുനരാരംഭിച്ചു. വെബ്കാസ്റ്റിംഗ് ഏര്‍പ്പെടുത്തിയ പ്രശ്‌നബാധിത ബൂത്തുകളിലടക്കം അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല. തൃക്കാക്കര, കളമശേരി, എന്നിവിടങ്ങളിലും മറ്റ് കേന്ദ്രങ്ങളിലും കോവിഡ് രോഗികളും വൈകിട്ട് ആറിനു ശേഷം വോട്ട് രേഖപ്പെടുത്തി.