ഷവർമ ഉണ്ടാക്കുന്നതിന് മാനദ്ണ്ഡം ഏർപ്പെടുത്തും

post


സംസ്ഥാനത്ത് ഷവർമ ഉണ്ടാക്കുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പ് മാനദണ്ഡം ഏർപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വൃത്തിയും ശുചിത്വവും ഉറപ്പ് വരുത്തുന്നതിനും വിഷരഹിതമായ ഷവർമ ഉണ്ടാക്കുന്നതിനും ഈ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കേണ്ടതാണ്. ഇതുസംബന്ധിച്ച് നിർദേശങ്ങൾ സമർപ്പിക്കാൻ ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്ക് നിർദേശം നൽകിയിട്ടുണ്ട്. പലപ്പോഴും ഷവർമയ്ക്കുപയോഗിക്കുന്ന ചിക്കൻ മതിയായ രീതിയിൽ പാകം ചെയ്യാറില്ല. പച്ചമുട്ടയിലാണ് ഷവർമയിൽ ഉപയോഗിക്കുന്ന മയോണൈസ് ഉണ്ടാക്കുന്നത്. സമയം കഴിയുംതോറും പച്ചമുട്ടയിലെ ബാക്ടീരിയയുടെ അളവ് കൂടും. അതാണ് പലപ്പോഴും അപകടത്തിന് കാരണമാകുന്നത്. അതിനാൽ പാസ്ചറൈസ് ചെയ്ത മുട്ടമാത്രമേ ഉപയോഗിക്കാവൂ. ഈ രണ്ട് കാര്യങ്ങളും പ്രത്യേകം ശ്രദ്ധിക്കണം.
പൂർണമായും ചിക്കൻ വേവിക്കാൻ കഴിയുന്ന മെക്കനൈസ്ഡ് മെഷീൻ മാത്രമേ ഷവർമ ഉണ്ടാക്കുന്നതിന് ഉപയോഗിക്കാവൂ.

അതിൽ നിശ്ചിത അളവിൽ മാത്രമേ ചിക്കൻ വയ്ക്കാൻ പാടുള്ളൂ. ചിക്കന്റെ എല്ലാ ഭാഗവും പൂർണമായും വെന്തു എന്ന് ഉറപ്പാക്കണം. ഏത് ഭക്ഷണം ഉണ്ടാക്കുന്നവരും വിളമ്പുന്നവരും വൃത്തി പാലിക്കണം. കാസർഗോഡ് ഭക്ഷ്യവിഷബാധയേറ്റ് വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സയിലുള്ളവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.